ആ​റാ​ട്ടു​പു​ഴ​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ള​ക്ട​റെ​ത്തി
Tuesday, July 23, 2019 10:00 PM IST
ആ​ല​പ്പു​ഴ: ആ​റാ​ട്ടു​പു​ഴ​യി​ലെ ക​ട​ലാ​ക്ര​മ​ണ മേ​ഖ​ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള സ​ന്ദ​ർ​ശി​ച്ചു. ആ​റാ​ട്ടു​പു​ഴ ജി​പി​എ​ൽ​പി സ്കൂ​ളി​ൽ 53 കു​ടും​ബ​ങ്ങ​ളി​ലെ 220 ആ​ളു​ക​ളാ​ണു​ള്ള​ത്. ക്യാ​ന്പി​ലെ​ത്തി​യ ക​ള​ക്ട​ർ അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. പു​ലി​മു​ട്ട് നി​ർ​മി​ച്ചു ന​ൽ​ക​ണ​മെ​ന്ന ക്യാ​ന്പ് അം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​മെ​ന്ന ഉ​റ​പ്പും ക​ള​ക്ട​ർ ന​ൽ​കി.

ക​ട​ലാ​ക്ര​മ​ണ​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ, സു​നാ​മി പ​ദ്ധ​തി വ​ഴി നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടു​ക​ൾ എ​ന്നി​വ​യും ക​ള​ക്ട​ർ ക​ണ്ടു. ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സ്വ​ർ​ണ​മ്മ, കാ​ർ​ത്തി​ക​പ്പ​ള്ളി ത​ഹ​സി​ൽ​ദാ​ർ കെ.​ബി. ശ​ശി, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ശ​ര​ത്ത് കു​മാ​ർ, വി​ല്ല​ജ് ഓ​ഫീ​സ​ർ റ്റി. ​സി​ന്ധു എ​ന്നി​വ​ർ ക​ള​ക്ട​റോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.