തി​രു​വോ​ണം ബം​ബ​ർ ജി​ല്ലാ​ത​ല പ്ര​കാ​ശ​നം ന​ട​ത്തി
Tuesday, July 23, 2019 10:00 PM IST
ആ​ല​പ്പു​ഴ: ലോ​ട്ട​റി വ​കു​പ്പ് പു​റ​ത്തി​റ​ക്കു​ന്ന തി​രു​വോ​ണം ബം​ബ​ർ2019 ന്‍റെ ജി​ല്ലാ ത​ല പ്ര​കാ​ശ​ന​ച്ച​ട​ങ്ങ് ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്നു. ടി​ക്ക​റ്റ് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ജി. ​വേ​ണു​ഗോ​പാ​ലി​ന് ന​ൽ​കി​ക്കൊ​ണ്ട് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. 12 കോ​ടി രൂ​പ​യാ​ണ് തി​രു​വോ​ണം ബം​ബ​ർ ഒ​ന്നാം സ​മ്മാ​നം.
50 ല​ക്ഷം രൂ​പ വീ​തം 12 പേ​ർ​ക്ക് ര​ണ്ടാം സ​മ്മാ​ന​മു​ണ്ട്. 10 ല​ക്ഷം രൂ​പ വീ​തം 20 പേ​ർ​ക്ക് മൂ​ന്നാം സ​മ്മാ​ന​വും ല​ഭി​ക്കും.
300 രൂ​പ​യാ​ണ് ടി​ക്ക​റ്റ് വി​ല. ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ർ ആ​ർ അ​നി​ൽ​കു​മാ​ർ, ലോ​ട്ട​റി ക്ഷേ​മ​നി​ധി ഓ​ഫീ​സ​ർ പി ​ഡ​ബ്ല്യു സ​ക്ക​റി​യ, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ജോ​ഷി​മോ​ൻ കെ. ​അ​ല​ക്സ് , വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ, ഏ​ജ​ന്‍റു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.