ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് വ​ർ​ധി​പ്പി​ച്ച ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്ന്
Tuesday, July 23, 2019 10:00 PM IST
ആ​ല​പ്പു​ഴ: പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് വ​ൻ​തോ​തി​ൽ വ​ർ​ധി​പ്പി​ച്ച ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ജെ. ആ​ഞ്ച​ലോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
വി​വി​ധ ഇ​ന​ങ്ങ​ളി​ൽ മൂ​ന്നി​ര​ട്ടി മു​ത​ൽ പ​ത്തി​ര​ട്ടി വ​രെ വ​ർ​ധ​ന​വു​ള്ള​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു. പ​ത്തു മീ​റ്റ​റി​ൽ താ​ഴെ​യു​ള്ള വ​ള്ള​ങ്ങ​ൾ​ക്ക് നൂ​റു​രൂ​പ​യി​ൽ നി​ന്നും മു​ന്നൂ​റു രൂ​പ​യാ​യും പ​ത്തി​നും പ​തി​ന​ഞ്ച് മീ​റ്റ​റി​നും ഇ​ട​യി​ൽ വ​ലി​പ്പ​മു​ള്ള വ​ള്ള​ങ്ങ​ൾ​ക്ക് 520 രൂ​പ​യി​ൽ നി​ന്നും 2250 രൂ​പ​യാ​യും വ​ർ​ധി​പ്പി​ച്ച​ത് ന്യാ​യീ​ക​രി​ക്കാ​വു​ന്ന കാ​ര്യ​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ട​ൽ​ക്ഷോ​ഭ​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ട്ടി​ണി​യി​ലാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് അ​നു​ഭ​വ​പൂ​ർ​വ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി്ക്കും ഫി​ഷ​റീ​സ് മ​ന്ത്രി​ക്കും അ​ദ്ദേ​ഹം സ​ന്ദേ​ശ​മ​യ​ച്ചു.