വി​ല്ലേ​ജ് ഓ​ഫി​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി
Tuesday, July 23, 2019 10:02 PM IST
മ​ങ്കൊ​ന്പ്: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച യു​ഡി​എ​ഫ് ച​ന്പ​ക്കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ന്പ​ക്കു​ളം വി​ല്ലേ​ജ് ഓ​ഫി​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി.ഡി​സി​സി അം​ഗ​വും ച​ന്പ​ക്കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ജോ​ർ​ജ് മാ​ത്യു പ​ഞ്ഞി​മ​രം ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ബി​ൽ​ഡ് കേ​ര​ള​യു​ടെ പ​ണം ഉ​ട​ൻ അ​നു​വ​ദി​ക്കു​ക, വ​ർ​ധി​പ്പി​ച്ച വൈ​ദ്യു​ത​ചാ​ർ​ജ് പി​ൻ​വ​ലി​ക്കു​ക, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​തു​ക വെ​ട്ടി​ക്കു​റ​ച്ച​തു പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ ത​ങ്ക​ച്ച​ൻ കൂ​ലി​പ്പു​ര​യ് ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഉ​ല്ലാ​സ് ബി. ​കൃ​ഷ്ണ​ൻ, ജി.​പ്ര​സ​ന്ന​കു​മാ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി അ​ല​ക്സ്, അം​ഗ​ങ്ങ​ളാ​യ മി​നി ജ​യിം​സ്, സ​ന്തോ​ഷ്കു​മാ​രി ബാ​ബു, മ​റി​യ​മ്മ ഫ്രാ​ൻ​സി​സ്, പി.​ജ​നാ​ർ​ദ്ദ​ന​ൻ വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ ജോ​സ് ക​റു​ക​യി​ൽ, സി.​ടി.​തോ​മ​സ്, ജോ​സ​ഫു​കു​ഞ്ഞ് എ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.