കെഎസ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു
Tuesday, July 23, 2019 10:02 PM IST
ചേ​ർ​ത്ത​ല: കാ​റി​ലെ​ത്തി​യ സം​ഘം കെഎ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ് നി​ർ​ത്തി ഡൈ​വ​റെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ചേ​ർ​ത്ത​ല ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് പൂ​ച്ചാ​ക്ക​ൽ വ​ള​വം​കേ​രി രാ​ജീ​വ് (36) ആ​ണ് മ​ർ​ദ​ന​മേ​റ്റ് ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. കാ​റി​നു ക​ട​ന്നു പോ​കാ​ൻ സൈ​ഡു കൊ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ രാ​ത്രി 8.45 ഓ​ടെ ചേ​ർ​ത്ത​ല വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി ചേ​ർ​ത്ത​ല പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. പ​ട്ടാ​ള​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന ഇ​യാ​ളെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ഇ​രു​വ​രും വീ​ണ്ടും ഹാ​ജ​രാ​കാ​ൻ അ​റി​യി​ച്ചു​ണ്ട്.