ചു​ഴ​ലി​കാ​റ്റി​ൽ കോ​ഴി​മു​ക്കി​ൽ വ്യാ​പ​ക നാ​ശം
Wednesday, August 7, 2019 10:03 PM IST
എ​ട​ത്വ: ചു​ഴ​ലി കാ​റ്റി​ലും മ​ഴ​യി​ലും എ​ട​ത്വ കോ​ഴി​മു​ക്കി​ൽ വ്യാ​പ​ക​നാ​ശം. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും കാ​റ്റി​ലും നി​ര​വ​ധി വീ​ടു​ക​ളും പ​ള്ളി​മേ​ട​യും ത​ക​ർ​ന്നു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ വീ​ശി​യ​ടി​ച്ച കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് വ്യാ​പ​ക​നാ​ശം നേ​രി​ട്ട​ത്. നി​ര​വ​ധി വീ​ടു​ക​ളു​ടേ​യും ഷീ​റ്റു​ക​ളും ഓ​ടു​ക​ളും പ​റ​ന്ന് പോ​വു​ക​യും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യു​മാ​യി​രു​ന്നു. വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി ഓ​ടി​യ​തി​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. കോ​ഴി​മു​ക്ക് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യു​ടെ വി​കാ​രി താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഷീ​റ്റു​ക​ളാ​ണ് പ​റ​ന്ന് പോ​യ​ത്. വി​കാ​രി ഫാ. ​ബി​ജു ക​ണ്ണാ​ടി​പാ​റ സ്ഥ​ല​ത്ത് ഇ​ല്ലാ​ഞ്ഞ​തി​നാ​ൽ അ​പ​ക​ടം ഏ​ൽ​ക്കാ​തെ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. മേ​ൽ​ക്കൂ​ര​യി​ലെ ഷീ​റ്റു​ക​ൾ പ​റ​ന്ന് പോ​വു​ക​യും നി​ല​ത്ത് വീ​ണ് പൊ​ട്ടു​ക​യു​മാ​യി​രു​ന്നു.
പ​ള്ളി​യു​ടെ ആ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഷീ​റ്റും നെ​ല്ലി​ക്ക​ൽ ആ​ന്‍റ​ണി മാ​ത്യു​വി​ന്‍റെ വീ​ടി​ന്‍റെ ഷീ​റ്റു​ക​ളും പ​റ​ന്ന് നെ​ല്ലി​ക്ക​ൽ മാ​ർ​ട്ടി​ന്‍റെ വീ​ടി​ന്‍റെ പു​റ​ത്ത് വീ​ണ് വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ക​ന്ന​യി​ൽ ജി​മ്മി​ച്ച​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് പു​ളി​മ​രം, മാ​വ്, പൂ​വ​ര​ശ് എ​ന്നി​വ വീ​ണാ​ണ് വീ​ട് ത​ക​ർ​ന്ന​ത്. ക​ന്ന​യി​ൽ ജ​യിം​സി​ന്‍റെ വീ​ടി​ന് മു​ക​ളി​ലും മ​ര​ങ്ങ​ൾ വീ​ണ് വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മ​രം വീ​ണ് ക​ന്ന​യി​ൽ ആ​ന്‍റ​ണി കെ.​ജെ.​യു​ടെ വീ​ടും കാ​ലി​തൊ​ഴു​ത്തും ത​ക​ർ​ന്നു. വീ​ട് മു​ക്കാ​ൽ ഭാ​ഗ​വും പ​ശു​തൊ​ഴു​ത്ത് പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു. പ്ലാ​വ് വീ​ടീ​ന്‍റെ മു​ക​ളി​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് പൂ​വ​ത്ത​കു​ന്നേ​ൽ പി.​സി. ജോ​സ​ഫി​ന്‍റെ വീ​ടും ത​ക​ർ​ന്നു. ക​റു​ക​യി​ൽ മോ​ൻ​സി, കു​ന്നേ​ൽ ഒൗ​സേ​പ്പ​ച്ച​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളും മ​രം വീ​ണ് ത​ക​ർ​ന്നു. മാ​വ് വീ​ണ​തി​നെ തു​ട​ർ​ന്ന് തെ​ക്കേ​പേ​ര​ങ്ങാ​ട് ഒൗ​സേ​പ്പ​ച്ച​ന്‍റെ വീ​ട് ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു. വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി കു​ഴി​പ​ട​വ് പാ​ട​ശേ​ഖ​ര​ത്തേ​ക്ക് വീ​ഴു​ക​യും പോ​സ്റ്റു​ക​ൾ ച​രി​യു​ക​യും ചെ​യ്തു. വൈ​ദ്യു​തി ബ​ന്ധ​വും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.