മ​ഴ​ക്കെ​ടു​തി : ജി​ല്ല​യി​ൽ 37 കോ​ടി രൂ​പ​യു​ടെ കൃ​ഷിനാ​ശം
Tuesday, August 13, 2019 10:39 PM IST
ആ​ല​പ്പു​ഴ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യു​ണ്ടാ​കു​ന്ന ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യി​ൽ പ്രാ​ഥ​മി​ക ക​ണ​ക്കെ​ടു​പ്പു പ്ര​കാ​രം 37 കോ​ടി രൂ​പ​യു​ടെ കൃ​ഷി നാ​ശം സം​ഭ​വി​ച്ചു. 13 പാ​ട​ങ്ങ​ളി​ൽ മ​ട​വീ​ഴ്ച ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ക​രു​വാ​റ്റ വാ​ഴാ​ങ്കേ​രി പു​ളി​യ​ന്പ​ങ്കേ​രി​യി​ൽ 66 ഹെ​ക്ട​റും ചെ​റു​ത​ന കോ​ഴി​ക്കു​ഴി​യി​ൽ 13.4 ഹെ​ക്ട​റും മ​ട​യ​നാ​രി​യി​ൽ 67.3 ഹെ​ക്ട​റും വീ​യ​പു​രം അ​ച്ച​നാ​രി പു​ത്ത​ൻ​കേ​രി​യി​ൽ 110 ഹെ​ക്ട​റും മ​ണ്ണ​ഞ്ചേ​രി തെ​ക്കേ​ക്ക​രി​യി​ൽ 14 ഹെ​ക്ട​റും പു​ളി​ങ്കു​ന്ന് വ​ട​ക്കേ​ക്ക​രി മാ​ട​ത്താ​ണി​ക്ക​രി​യി​ൽ 152 ഹെ​ക്ട​റും ത​ക​ഴി വേ​ഴ​പ്ര പ​ടി​ഞ്ഞാ​റ് മൂ​ന്നു ഹെ​ക്ട​റും ചെ​ത്തി​ക്ക​ള​ത്ത് ആ​റ് ഹെ​ക്ട​റും കൈ​ന​ക​രി ക​ന​കാ​ശേ​രി​യി​ൽ 48 ഹെ​ക്ട​റും ആ​റു​പ​ങ്കി​ൽ 192.8 ഹെ​ക്ട​റും ച​ന്പ​ക്കു​ളം ക​ട്ട​ക്കു​ഴി​യി​ൽ 3.8 ഹെ​ക്ട​റും മൂ​ലേ​പ്പ​ള്ളി​ക്കാ​ട് 63 ഹെ​ക്ട​റും എ​ട​ത്വ പു​ത്ത​ൻ​വ​ര​ന്പി​ന​ക​ത്ത് 156.8 ഹെ​ക്ട​റും നെ​ൽ​കൃ​ഷി ന​ശി​ച്ചി​ട്ടു​ണ്ട്.

ആ​കെ 896.1 ഹെ​ക്ട​ർ നെ​ൽ​കൃ​ഷി​യാ​ണ് മ​ട വീ​ഴ്ച മൂ​ലം ന​ശി​ച്ച​ത്. വി​ത​ച്ചി​ട്ട് 90 ദി​വ​സ​ത്തി​ൽ താ​ഴെ പ്രാ​യ​മാ​യ നി​ല​ങ്ങ​ളാ​ണ് മ​ട​വീ​ഴ്ച മൂ​ലം വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത്.

28 ഓ​ളം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പു​റം ബ​ണ്ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി പാ​ട​ശേ​ഖ​ര​ങ്ങ​ൾ മു​ങ്ങിക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.