പ്ര​ള​യ സ​ഹാ​യ​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങി​യ ചെ​റു​പ്പ​ക്കാ​ർ സ്വ​രൂ​പി​ച്ച​ത് അ​ഞ്ചുല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ
Tuesday, August 13, 2019 10:41 PM IST
എ​ട​ത്വ: ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ണ്ടാ​യ മ​ഹാ പ്ര​ള​യ​ത്തി​ന്‍റെ ദു​രി​ത​വും ഈ ​സ​മ​യ​ത്തു​ണ്ടാ​യ വി​ശ​പ്പും നേ​രി​ട്ട് അ​നു​ഭ​വി​ച്ച​റി​ഞ്ഞ കു​ട്ട​നാ​ട്ടി​ലെ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ ഇ​ത്ത​വ​ണ​ത്തെ പ്ര​ള​യ​ത്തി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട മ​ല​ബാ​റി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് സ​ഹാ​യ​വു​മാ​യി മു​ന്നി​ട്ട​റ​ങ്ങി​യ​തോ​ടെ അ​വ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി എ​ട​ത്വ ദേ​ശ​വും. സി​ജോ സെ​ബാ​സ്റ്റ്യ​ൻ മൂ​ന്നു​പ​റ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഒ​രു പ​റ്റം സു​ഹൃ​ത്തു​ക്കൾ ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച കൂ​ട്ട​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 ന് ​ചെ​റി​യ വാ​ഹ​ന​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ മ​ല​ബാ​റി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി ഇ​ട്ട​ത്. ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം കേ​ട്ട​റി​ഞ്ഞ നാ​ട്ടു​കാ​ർ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ൽ​കാ​നാ​യി നി​ര​വ​ധി സാ​ധ​ന​ങ്ങ​ളു​മാ​യി ഇ​വ​രെ തേ​ടി എ​ത്തി​യ​തോ​ടെ ചെ​റി​യ വാ​ഹ​നം മാ​റ്റി ടൂ​റി​സ്റ്റ് ബ​സി​ൽ കൊ​ണ്ടുപോ​കാ​ൻ തീ​രു​മാ​നി​ച്ചു. സാ​ധ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്ക് വ​ർ​ധി​ച്ച​തോ​ടെ ബ​സ് മാ​റ്റി ടോ​റ​സാ​ക്കി.
അ​രി, കു​ടി​വെ​ള്ളം, മ​രു​ന്നു​ക​ൾ, സോ​പ്പ്, തു​ണി​ക​ൾ തു​ട​ങ്ങി നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും പാ​യ മു​ത​ൽ ക്ലി​നിം​ഗ് സാ​ധ​ന​ങ്ങ​ൾ വ​രെ​യും ആ​ണ് ടോ​റ​സി​ൽ ക​യ​റ്റി​യ​ത്. ടോ​റ​സ് നി​റ​ഞ്ഞ​തോ​ടെ വീ​ണ്ടും ഒ​രു ട്രാ​വ​ല​ർ വാ​നും സം​ഘ​ടി​പ്പി​ച്ചാ​ണ് സം​ഘം യാ​ത്ര തി​രി​ച്ച​ത്. ബ്ര​ഡ്, ബി​സ്ക​റ്റ് തു​ട​ങ്ങി​യ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ ട്രാ​വ​ല​റി​ലും ക​യ​റ്റി. വൈ​കു​ന്നേ​രം നാ​ലോ​ടെ അ​ഞ്ചു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളു​മാ​യാ​ണു വാ​ഹ​ന​ങ്ങ​ൾ മ​ല​ബാ​റി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. എ​ട​ത്വ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ സി​സി​ൽ ക്രി​സ്റ്റി​ൻ രാ​ജ് പ്ര​ള​യ​സ​ഹാ​യ​വു​മാ​യി പോ​വു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ട​ത്വ ജം​ഗ്ഷ​നി​ൽ വ​ച്ച് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സ​നു സോ​മ​ൻ, എ​സ്. സു​ധി​ൻ, വി​കാ​സ് ന​ന്ദ​ൻ, തൊ​മ്മ​ച്ച​ൻ ചാ​ക്കോ, റി​ജു വേ​ണാ​ട്, സ​ജി അ​ഞ്ചി​ൽ, അ​ല​ക്സ് ജോ​സ​ഫ്, റ്റി​ജു ചാ​ക്കോ, അ​ലോ​ഷി ജോ​സ​ഫ്, അ​രു​ണ്‍ ജേ​ക്ക​ബ്, ദേ​വ​ദാ​സ്, ര​ഞ്ജുപു​ണ്യാ​ച്ച​ൻ, സ​ജ​യ് ബാ​ബു, ബി​ജോ​മോ​ൻ, വി​ഷ്ണു ശ​ശി​ധ​ര​ൻ, ജ​സ്റ്റി​ൻ ജോ​ർ​ജ്, എ​സ്. വി​ഷ്ണു, എ.​എ​സ്. സു​ബി​ൻ, സ​ന്ദീ​പ്, ശ​ര​ത്കു​മാ​ർ, യു. ​അ​ജി​ൻ, കി​ഷോ​ർ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.