27 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 410 വീ​ടു​ക​ൾ ഭാ​ഗ​ിക​മാ​യും ന​ശി​ച്ചു
Tuesday, August 13, 2019 10:41 PM IST
ആ​ല​പ്പു​ഴ: ക​ഴി​ഞ്ഞ ഏ​ഴു മു​ത​ൽ 11വ​രെ ജി​ല്ല​യി​ൽ കാ​റ്റി​ലും മ​ഴ​യി​ലും പൂ​ർ​ണ​മാ​യി ന​ശി​ച്ച​ത് 27 വീ​ടു​ക​ളും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത് 410 വീ​ടു​ക​ളു​മാ​ണ്. ഏ​ഴു വ​രെ​യാ​യി 13 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 133 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ന​ശി​ച്ചു. എ​ട്ടാം തീ​യ​തി ഏ​ഴു വീ​ടാ​ണ് പൂ​ർ​ണ​മാ​യും ന​ശി​ച്ച​ത്. 72 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ന​ശി​ച്ചു. ഒ​ന്പ​തി​ന് ഏ​ഴു വീ​ട് പൂ​ർ​ണ​മാ​യും 167 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും 10ന് ​പ​ത്തും 11ന് 28​ഉം വീ​ടു​ക​ളാ​ണ് ഭാ​ഗി​ക​മാ​യും ന​ശി​ച്ച​ത്. നാ​ശ​ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് തു​ട​രു​ക​യാ​ണ്.