പ്ര​തി​ഷേ​ധ സം​ഗ​മം
Wednesday, August 14, 2019 10:07 PM IST
ആ​ല​പ്പു​ഴ: കെഎസ്ഇ​ബി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ വി​ശ്വാ​സി​ക​ൾ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി. പാ​തി​ര​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ വൈ​ദ്യു​തി ചാ​ർ​ച്ച് അ​ട​ച്ചി​ട്ടും ര​ണ്ടാം​ത​വ​ണ​യും വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം ദേ​വാ​ല​യ​ത്തെ നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​രു​ട്ടി​ലാ​ക്കി​യ കെഎ​സി​ഇ​ബി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ​യാ​യി​രു​ന്നു വി​ശ്വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ സം​ഗ​മം. പ​ള്ളി​വി​കാ​രി ഫാ. ​ജോ​സ​ഫ് ക​രി​ത്തോ​ട​ത്ത് സം​ഗ​മം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കേ​ന്ദ്ര ശു​ശ്രൂ​ഷ സ​മി​തി ക​ണ്‍​വീ​ന​ർ സോ​ബി​ച്ച​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ലം​ഗം വ​ർ​ഗീ​സ് പാ​ട​ത്ത് വ​ലി​യ​വീ​ട്, സെ​ക്ര​ട്ട​റി പീ​റ്റ​ർ പൊ​ള്ള​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.