ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ശു​ദ്ധ​ജ​ലം ഉ​റ​പ്പാ​ക്കി ജ​ല അ​ഥോ​റി​റ്റി
Saturday, August 17, 2019 10:17 PM IST
ആ​ല​പ്പു​ഴ: ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ജ​ല അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 24 മ​ണി​ക്കൂ​റും ശു​ദ്ധ​ജ​ല വി​ത​ര​ണം. മു​ട​ക്കം കൂ​ടാ​തെ ശു​ദ്ധ​ജ​ല വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 21 വെ​ൻ​ഡിം​ഗ് പോ​യി​ന്‍റു​ക​ൾ ഒ​രു​ക്കി. പ​ന്പിം​ഗി​ന്‍റെ അ​ള​വും വ​ലി​യ തോ​തി​ൽ വ​ർ​ധി​പ്പി​ച്ചു.

വെ​ൻ​ഡിം​ഗ് പോ​യി​ന്‍റു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച ശു​ദ്ധ​ജ​ലം കൃ​ത്യ​മാ​യി ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നേ​തൃ​ത്വം ന​ൽ​കി. ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​ന് പു​റ​മേ പു​റ​ത്തു നി​ന്നു ക്യാ​ന്പു​ക​ളി​ലേ​ക്ക് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ എ​ത്തി​ക്കു​ന്ന ശു​ദ്ധ​ജ​ല​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി മോ​ബൈ​ൽ ലാ​ബു​ക​ളും സ​ജ്ജ​മാ​ക്കി. ഒ​ടു​വി​ല​ത്തെ ക​ണ​ക്ക് പ്ര​കാ​രം ആ​ല​പ്പു​ഴ ഡി​വി​ഷ​നു കീ​ഴി​ൽ 92700 ലി​റ്റ​ർ ശു​ദ്ധ​ജ​ല​മാ​ണ് വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ വി​ത​ര​ണം ചെ​യ്ത​ത്. എ​ല്ലാ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലും ശു​ദ്ധ​ജ​ല വി​ത​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളും തു​റ​ന്നു. ഫോ​ണ്‍: 0477 2237954. വെ​ള്ള​ക്കെ​ട്ടി​നെ​ത്തു​ട​ർ​ന്ന് ജ​ല​വി​ത​ര​ണം താ​റു​മാ​റാ​യ ഭാ​ഗ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.