മത്സ്യബന്ധനവള്ളം കാണാതായി, ഒഴുക്കിൽ പെട്ടതെന്ന് സംശയം
Saturday, August 17, 2019 10:22 PM IST
ചെ​ങ്ങ​ന്നൂ​ർ: കെ​ട്ടി​യി​ട്ടി​രു​ന്ന മ​ത്സ്യ​ബ​ന്ധ​ന​വ​ള്ളം കാ​ണാ​താ​യി. പാ​ണ്ട​നാ​ട് മു​റി​യാ​യി​ക്ക​ര തോ​ണ്ടു പ​ള്ള​ത്ത് ജോ​മോ​ന്‍റെ മ​ത്സ്യ ബ​ന്ധ​ന വ​ള്ള​മാ​ണ് കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ 13ന് (​ചൊ​വ്വ) രാ​ത്രി എ​ട്ടി​ന് മു​റി​യാ​യി​ക്ക​ര ക​ട​വി​നു സ​മീ​പം ഇ​ട്ടി​രു​ന്ന വ​ല​യി​ൽ മീ​ൻ ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ചി​രു​ന്നു.

ശേ​ഷം ക​ട​വി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന വ​ള്ള​മാ​ണ് കാ​ണാ​താ​യ​ത്. ആ ​സ​മ​യം ന​ദി​യി​ൽ ഒ​ഴു​ക്കും കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യി​രു​ന്ന​താ​യി ജോ​മോ​ൻ പ​റ​ഞ്ഞു. ത​ടി കൊ​ണ്ട് പ​ണി ക​ഴി​പ്പി​ച്ച വ​ള്ള​ത്തി​ന് ഒ​രു ല​ക്ഷ​ത്തോ​ളം ചെ​ല​വ് വ​രും.

വ​ർ​ഷ​കാ​ല​ത്തി​നു മു​ൻ​പാ​ണ് ജോ​മോ​ൻ 30000 മു​ട​ക്കി വ​ള്ളം പു​തു​ക്കി​പ്പ​ണി​ത​ത്. വീ​യ​പു​രം, പാ​യി​പ്പാ​ട്, അ​പ്പ​ർ​കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​മോ​ൻ വ​ള​ള​ത്തി​നാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ ഏ​ക വ​രു​മാ​ന​മാ​യി​രു​ന്നു ജോ​മോ​ന്‍റെ ന​ഷ്ട​പ്പെ​ട്ട ഈ ​വ​ള്ളം. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഈ ​വ​ള്ളം ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ മാ​ന്നാ​ർ ഓ​ഫീ​സി​ൽ ജോ​മോ​ൻ പ​രാ​തി ന​ൽ​കി.