യുവാവ് അറസ്റ്റിൽ
Saturday, August 17, 2019 10:22 PM IST
ചെങ്ങന്നൂർ: വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി കടന്നു കളഞ്ഞ യുവാവിനെ അറസ്റ്റു ചെയ്തു. അറുന്നൂറ്റിമംഗലം ചരിവു പറന്പിൽ സിബി(26)നെയാണ് വെണ്മണി പോലീസ് അറസ്റ്റു ചെയ്തത്.

വൈദ്യ പരിശോധനയ്ക്കായി പെണ്‍കുട്ടി എത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസ് അധികാരികളെ അറിയിച്ചതനുസിച്ച് പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.