കോ​ഴി​ച്ചാ​ൽ വ​ട​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ൽ പ​ന്പിം​ഗ് ആ​രം​ഭി​ച്ചു
Sunday, August 18, 2019 10:16 PM IST
മ​ങ്കൊ​മ്പ് : പ്ര​ള​യ​ജ​ലം ക​വി​ഞ്ഞു​ക​യ​റി കൃ​ഷി ന​ശി​ച്ച കോ​ഴി​ച്ചാ​ൽ വ​ട​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ൽ പ​മ്പിം​ഗ് ആ​രം​ഭി​ച്ചു. ഇ​വി​ടെ വീ​ണ്ടും കൃ​ഷി​യി​റ​ക്കു​ക അ​സാ​ധ്യ​മാ​ണെ​ങ്കി​ലും പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ന​ടു​വി​ലും, പു​റം​ബ​ണ്ടി​ലു​മു​ള്ള താ​മ​സ​ക്കാ​രു​ടെ ദു​രി​തം നീ​ക്കു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ പ​മ്പിം​ഗ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ജ​ല​നി​ര​പ്പു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പ​ത്തെ താ​മ​സ​ക്കാ​രു​ടെ ദു​രി​ത​ങ്ങ​ൾ ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.
പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ട് ക​വി​ഞ്ഞു ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​യി​ര​ത്തി​ന​ടു​ത്തു വ​രു​ന്ന താ​മ​സ​ക്കാ​രു​ടെ വീ​ടു​ക​ളി​ലും, പു​ര​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. നേ​ര​ത്തെ വെ​ള്ള​പ്പൊ​ക്ക​ഭീ​ഷ​ണി​ക്കു ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ർ നേ​രി​ട്ടെ​ത്തി ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. കാ​ല​വ​ർ​ഷ​സ​മ​യ​ത്ത കൃ​ഷി​യി​ല്ലെ​ങ്കി​ലും ആ​ർ​ബ്ലോ​ക്ക് മോ​ഡ​ൽ രീ​തി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ട് വെ​ള്ള​പ്പൊ​ക്ക​ത്തെ അ​തി​ജീ​വി​ക്ക​ത്ത​ക്ക ത​ര​ത്തി​ൽ ബ​ല​പ്പെ​ടു​ത്തു​ക​യും, മ​ഴ​ക്കാ​ല​ത്ത് പ​മ്പിം​ഗ് ന​ട​ത്തി പാ​ട​ശേ​ഖ​ര​ത്തെ​യും, ഇ​വി​ടു​ത്തെ പു​ര​യി​ട​ങ്ങ​ളെ​യും വെ​ള്ള​ക്കെ​ട്ടി​ൽ നി​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ആ​വ​ശ്യം. അ​തേ​സ​മ​യം സ​മീ​പ​ത്തു​ള്ള കോ​ഴി​ച്ചാ​ൽ തെ​ക്ക പാ​ട​ശേ​ഖ​ര​ത്തി​ലെ വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
പാ​ട​ശേ​ഖ​ര​ത്തി​നു ന​ടു​വി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മു​ള​യ്ക്കാം​തു​രു​ത്തി-​വാ​ല​ടി റോ​ഡി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ആ​രം​ഭം മു​ത​ലെ വെ​ള്ളം ക​യ​റി​യി​രു​ന്നു. ഇ​തോ​ടെ ആ​ഴ്ച​ക​ളാ​യി മു​ട​ങ്ങി​യ ച​ങ്ങ​നാ​ശേ​രി-​കൃ​ഷ്ണ​പു​രം കാ​വാ​ലം കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ഇ​നി​യും പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.
ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​തു​വ​ഴി യാ​ത്ര ചെ​യ്തി​രു​ന്ന​ത്. സ​ർ​വീ​സ് നി​ല​ച്ച​തോ​ടെ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ പോ​യി തൊ​ഴി​ലെ​ടു​ക്കു​ന്ന പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ തൊ​ഴി​ൽ​ദി​ന​ങ്ങ​ളും ന​ഷ്ട​മാ​യി.