ചി​കി​ത്സ​യി​ലി​രു​ന്ന രോ​ഗി​യെ ശു​ചി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, August 18, 2019 10:16 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ​തി​നാ​ലാം വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി​യെ ശു​ചി മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
15 ന് ​ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കാ​യം​കു​ളം ഗോ​വി​ന്ദ മ​ട്ടം പി​ഒ, കോ​ട്ടാ​വ​ട​ക്കേ​തി​ൽ ജോ​ണ്‍ മി​ൽ​ട്ട​ൻ-​മേ​ഴ്സി മി​ൽ​ട്ട​ണ്‍ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ശ്യാ​മാ(49)​ണ് മ​രി​ച്ച​ത്. രാ​വി​ലെ ഒ​ന്പ​തോ​ടെ ശു​ചി മു​റി​യി​ൽ പോ​യ ഇ​ദ്ദേ​ഹ​ത്തെ വ​ള​രെ നേ​രം ക​ഴി​ഞ്ഞും കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ശു​ചി​മു​റി​യി​ൽ മ​രി​ച്ചു​കി​ട​ക്കു​ന്ന​തു ക​ണ്ട​ത്.
മൃ​ത​ദേ​ഹം പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. സം​സ്കാ​രം ഇ​ന്ന് കാ​യം​കു​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. അ​വി​വാ​ഹി​ത​നാ​ണ്.