മഹാസമാധി ദിനം വിപുലമായി ആചരിക്കും
Sunday, August 18, 2019 10:16 PM IST
ചേ​ർ​ത്ത​ല: ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ 165-ാമ​ത് ജ​യ​ന്തി ആ​ഘോ​ഷ​വും 92-ാമ​ത് മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണ​വും വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി എ​സ്എ​ന്‍​ഡി​പി ചേ​ര്‍​ത്ത​ല യൂ​ണി​യ​ന്‍ തീ​രു​മാ​നി​ച്ചു. ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന ജ​യ​ന്തി റാ​ലി​യി​ലും മ​ഹാ​സ​മ്മേ​ള​ന​ത്തി​ലു​മാ​യി 5000 പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​നും മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം വി​പു​ല​മാ​യി ആ​ച​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി.​എ​ൻ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​വി സാ​ബു​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബൈ​ജു അ​റു​കു​ഴി, ബി​ജു​ദാ​സ്, ഡി.​ഗി​രീ​ഷ്കു​മാ​ർ, പി.​വി​നോ​ദ്, വി.​എ സി​ദ്ധാ​ർ​ത്ഥ​ൻ, കെ.​എം മ​ണി​ലാ​ൽ, തു​ള​സി​ഭാ​യി വി​ശ്വ​നാ​ഥ​ൻ, അ​നി​ൽ ഇ​ന്ദീ​വ​രം, ര​വീ​ന്ദ്ര​ൻ അ​ഞ്ജ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​സ്എ​ൻ​ഡി​പി യോ​ഗം ചേ​ർ​ത്ത​ല യൂ​ണി​യ​നി​ലെ ക​ണ്ട​മം​ഗ​ലം മേ​ഖ​ലാ​യോ​ഗം ക​ണ്ട​മം​ഗ​ലം ആ​രാ​ധ​നാ ആ​ഡി​റ്റോ​റി​യ​ത്തി​ൽ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി.​എ​ൻ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്റ് കെ.​വി സാ​ബു​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.