വ​റു​തി​ക്ക് അ​റു​തി​യേ​കി ചെ​ല്ലാ​ന​ത്ത് മ​ത്സ്യ​ക്കൊ​യ്ത്ത്
Monday, August 19, 2019 9:59 PM IST
തു​റ​വൂ​ർ: ക​ട​ലി​ന്‍റെ മ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി തീ​ര​ദേ​ശ​ത്ത് മ​ത്സൃ​ക്കൊ​യ്ത്ത്.

ചെ​മ്മി​നും അ​യ​ല​യും ന​ത്തോ​ലി​യും പൊ​ടി​മീ​നും ന​ൽ​കി​യാ​ണ് ക​ട​ൽ ക​നി​ഞ്ഞ​ത്. കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ ക​ട​ലി​ൽ വ​ള്ള​മി​റ​ക്കാ​ൻ സാ​ധി​ക്കാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ.

ഇ​ന്ന​ലെ ക​ട​ലി​ൽ പോ​യ എ​ല്ലാ വ​ള്ള​ങ്ങ​ൾ​ക്കും വ​ല​നി​റയെ മ​ത്സ്യം കി​ട്ടി. ചെ​ല്ലാ​നം ഹാ​ർ​ബ​റി​ൽ ചാ​ക​ര​യു​ടെ പ്ര​തീ​തി​യാ​ണ് ഇ​ന്ന​ലെ ഉ​ണ്ടാ​യ​ത്. മാ​സ​ങ്ങ​ൾ നീ​ണ്ട വ​റു​തി​ക്ക് ശേ​ഷ​മാ​ണ് ക​ട​ൽ ക​നി​ഞ്ഞ​തെ​ന്നു മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. കൂ​ടു​ത​ലും മു​റി വ​ള്ള​ങ്ങ​ളും ഡി​ങ്കി വ​ള്ള​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന​ത്. അ​ഞ്ചു മു​ത​ൽ 15 പേ​ർ വ​രെയാ​ണ് ഒ​രു വ​ള്ള​ത്തി​ൽ പോ​കു​ന്ന​ത്. ഇ​ന്ന​ലെ ഒ​രോ വ​ള്ള​ത്തി​നും മു​ന്നൂ​റു മു​ത​ൽ അ​ഞ്ഞൂറു​കി​ലോ വ​രെ ചെ​മ്മി​ൻ ല​ഭി​ച്ചു. ഒ​രു കി​ലോ ചെ​മ്മീ​ന് 150 മു​ത​ൽ 200 രൂ​പ​വ​രെ​യാ​യി​രു​ന്നു വി​ല. വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ട​ൽ ക​നി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ട​ലി​ന്‍റെ മ​ക്ക​ൾ.