കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ തു​റ​വൂ​ർ ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചു
Monday, August 19, 2019 9:59 PM IST
തു​റ​വൂ​ർ: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ തു​റ​വൂ​ർ മ​ഹാ​ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ മ​ന്ത്രി​യെ ക്ഷേ​ത്രം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഇ​ന്ദു, തു​റ​വൂ​ർ മ​ഹാ​ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സു​ധാ​ക​ര​മേ​നോ​ൻ, ആ​ർ. ജ​യേ​ഷ്, നാ​രാ​യ​ണ കൈ​മ​ൾ, മ​ധു​സൂ​ധ​ന​ൻ, സു​ജി​ത്ത് തു​ട​ങ്ങി​യ​വ​രും ബി​ജെ​പി ജി​ല്ല, അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നു ശേ​ഷം ക്ഷേ​ത്രം അ​തി​ഥി മ​ന്ദി​ര​ത്തി​ൽ ക്ഷേ​ത്രം ഉ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളു​മാ​യി മ​ന്ത്രി ക്ഷേ​ത്ര വി​ക​സ​ന​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി.
ക്ഷേ​ത്ര​ത്തി​ൽ പു​തി​യ അ​ന്ന​ദാ​ന മ​ണ്ഡ​പം, ടോ​യ്ല​റ്റ് ക്ലോം​പ്ല​ക്സ് തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഉ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും നി​വേ​ദ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ചു. പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം മ​ന്ത്രി കോ​ട്ട​യ​ത്തേ​യ്ക്ക് പോ​യി.