ഡോ​ക്സി​ഡേ - 455289 പേ​ർ​ക്ക് ഗു​ളി​ക ന​ൽ​കി
Monday, August 19, 2019 10:06 PM IST
ആ​ല​പ്പു​ഴ: മ​ലി​ന​ജ​ല​വു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള​ള മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും എ​ലി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്നാ​യ ഡോ​ക്സി​സൈ​ക്ലി​ൻ ഗു​ളി​ക ന​ൽ​കു​ന്ന​തി​നാ​യി ശ​നി​യാ​ഴ്ച ഡോ​ക്സി​ഡേ ആ​ച​ര​ണം ന​ട​ത്തി.
ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ, ബോ​ട്ട്ജെ​ട്ടി​ക​ൾ, ബ​സ്് സ്റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ ഉ​പ​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ബൂ​ത്തു​ക​ളി​ലൂ​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ് മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി​യ​ത്. 72 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​റു മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലു​മാ​യി 709 ബൂ​ത്തു​ക​ൾ വ​ഴി​യാ​ണ് ഗു​ളി​ക ന​ൽ​കി​യ​ത്. പ​രി​പാ​ടി​യി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി പ്ര​വ​ർ​ത്തി​ച്ച 1981 പേ​ർ, ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ താ​മ​സി​ച്ച 13036 പേ​ർ, വീ​ടു​ക​ളി​ൽ ഉ​ള​ള 317670, മ​റ്റു​ള​ള​വ​ർ 22469 എ​ന്നി​ങ്ങ​നെ ആ​കെ 455289 പേ​ർ​ക്കാ​ണ് ഗു​ളി​ക ന​ൽ​കി​യ​ത്. മ​ലി​ന​ജ​ല​വു​മാ​യി സ്ഥി​ര​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​കു​ന്ന​വ​ർ വ​രു​ന്ന ശ​നി​യാ​ഴ്ച​യും ഗു​ളി​ക ക​ഴി​ക്കേ​താ​ണ്. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ മെ​ഡി​ക്ക​ൽ ടീം ​ആ​വ​ശ്യ​മാ​യ ചി​കി​ത്സ, രോ​ഗ​പ്ര​തി​രോ​ധം, ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി​യു​ള്ള വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.