ബ​ണ്ട് നി​ർ​മാ​ണ​ത്തി​ന്‍റെ പാ​ര​ന്പ​ര്യ അ​റി​വു​ക​ൾ ചോ​ദി​ച്ച​റി​ഞ്ഞ് കൃ​ഷിമ​ന്ത്രി
Monday, August 19, 2019 10:06 PM IST
ആ​ല​പ്പു​ഴ: കൈ​ന​ക​രി സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ കൈ​ന​ക​രി പാ​ട​ശേ​ഖ​ര​ത്തി​ലെ ബ​ണ്ട് നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന മ​തി​മോ​ഹ​ന​നു​മാ​യി പാ​ര​ന്പ​ര്യ ബ​ണ്ട് നി​ർ​മാ​ണ​ത്തി​ന്‍റെ രീ​തി​ക​ൾ ചോ​ദി​ച്ച​റി​ഞ്ഞു. മ​ണ്‍​ചാ​ക്ക് പ്ര​ത്യേ​ക രീ​തി​യി​ൽ നി​റ​ച്ച് മ​ട​വീ​ണ ഭാ​ഗ​ത്ത് അ​ടു​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മ​തി​മോ​ഹ​ൻ വി​ശ​ദീ​ക​രി​ച്ചു. നാ​ൽ​പ്പ​ത് ചാ​ക്കി​ന്‍റെ നീ​ള​ത്തി​ലാ​ണ് ഇ​വി​ടെ മ​ണ്ണു​ചാ​ക്ക് അ​ടു​ക്കേ​ണ്ട​ത്. ക​ന​കാ​ശേ​രി​യി​ലെ ബ​ണ്ട് നി​ർ​മാ​ണം മ​ന്ത്രി നേ​രി​ട്ടു​ക​ണ്ട് വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. ക​ന​കാ​ശേ​രി​യി​ൽ മു​ന്നി​ൽ ര​ണ്ടു​ഭാ​ഗം മ​ണ​ൽ ചാ​ക്ക് നി​റ​ച്ച് അ​ടു​ക്കി​യി​ട്ടു​ണ്ട്. എ​ത്ര​യും പെ​ട്ടെ​ന്ന് പ​ന്പി​ംഗ് തു​ട​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കൃ​ഷി വ​കു​പ്പി​ലെ എ​ൻ​ജി​നിയ​റിം​ഗ് വി​ഭാ​ഗം ക​നാ​ക​ശ്ശേ​രി​യി​ലെ ബ​ണ്ട് നി​ർ​മാ​ണ​ത്തി​ന് 18 ല​ക്ഷം രൂ​പ എ​സ്റ്റി​മേ​റ്റ് ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്. ആ​റു​പ​ങ്കി​ൽ 11 ല​ക്ഷ​ത്തി​ന്‍റെ എ​സ്റ്റി​മേ​റ്റാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.