ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന പെ​രു​ന്നാ​ളും എ​ട്ടു​നോ​ന്പാ​ച​ര​ണ​വും
Tuesday, August 20, 2019 10:20 PM IST
ചെ​ങ്ങ​ന്നൂ​ർ: കാ​ര​യ്ക്കാ​ട് സീ​നാ​യി​ക്കു​ന്ന് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സി​റി​യാ​നി​പ്പ​ള്ളി​യി​ൽ വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന പെ​രു​ന്നാ​ളും എ​ട്ടു​നോ​ന്പാ​ച​ര​ണ​വും സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ എ​ട്ടു വ​രെ ന​ട​ത്തും.
സു​വി​ശേ​ഷ പ്ര​സം​ഗം, മ​ദ്ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, വി.​മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന, പെ​രു​ന്നാ​ൾ റാ​സ, എ​ന്നി​വ​യു​ണ്ടാ​കും. വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​സാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മോ​ർ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വി​കാ​രി ഫാ. ​റോ​യി ചാ​ക്കോ, അ​സി. വി​കാ​രി ഫാ. ​ഗീ​വ​ർ​ഗീ​സ് സ​ക്ക​റി​യ, ഫാ. ​എ​ബി സ്റ്റീ​ഫ​ൻ, ഫാ. ​സി​ജി​ൽ ജോ​സ്, ഫാ. ​ഡേ​വി​ഡ് പി. ​ത​ങ്ക​ച്ച​ൻ, ഫാ. ​ജോ​ർ​ജി ജോ​ണ്‍, ഫാ. ​വ​ർ​ഗീ​സ് ശാ​മു​വേ​ൽ, ഫാ. ​തോ​മ​സ് പി. ​തോ​മ​സ് എ​ന്നി​വ​ർ തു​ട​ർ​ന്ന് ന​ട​ക്കു​ന്ന യോ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും. സെ​പ്റ്റം​ബ​ർ ഏ​ഴി​ന് രാ​ത്രി ഏ​ഴി​ന്് റാ​സ, തു​ട​ർ​ന്ന് 8.30ന് ​വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന. ദി​വ​സ​വും രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 7.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം ആ​റി​ന്് സ​ന്ധ്യാ​പ്രാ​ർ​ഥ​ന, ഏ​ഴു മു​ത​ൽ പ്ര​സം​ഗം.