സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​രെചൊ​ല്ലി സി​പി​എ​മ്മി​ലും കോ​ണ്‍​ഗ്ര​സി​ലും ത​ർ​ക്കം രൂ​ക്ഷം
Tuesday, August 20, 2019 10:22 PM IST
മാ​ന്നാ​ർ: മാ​ന്നാ​റി​ലെ ര​ണ്ട് സൊ​സൈ​റ്റി​ക​ളി​ൽ പ്ര​സി​ഡ​ന്‍റി​നെ തെ​രെ​ഞ്ഞെ​ടു​ത്ത​തി​നെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ലും സി​പി​എ​മ്മി​ലും ത​ർ​ക്കം രൂ​ക്ഷ​മാ​യി. കോ​ണ്‍​ഗ്ര​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ന്നാ​ർ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ കോ-​ഓ​പ്പ​റേ​റ്റി​വ് സൊ​സൈ​റ്റി 2125-ാം ന​ന്പ​റി​ലേ​ക്ക് ന​ട​ന്ന തെ​രെ​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് പാ​ന​ൽ വ​ൻ വി​ജ​യം നേ​ടി​യി​രു​ന്നു. ഇ​വി​ടെ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും മാ​ത്ര​മാ​ണ് മ​ത്സ​ര രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്. സി​പി​എം മ​ത്സ​ര​രം​ഗ​ത്ത് ഇ​ല്ലാ​യി​രു​ന്നു. മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് ക​ണ്ണാ​ടി​ശേ​രി​ൽ, കോ​ണ്‍​ഗ്ര​സ് മാ​ന്നാ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സ​തീ​ശ് ശാ​ന്തി​നി​വാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ണ്‍​ഗ്ര​സ് പാ​ന​ലാ​ണ് വി​ജ​യം ക​ണ്ട​ത്.
കോ​ണ്‍​ഗ്ര​സി​ലെ സീ​നി​യ​ർ നേ​താ​വും മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ സ​തീ​ഷ് ശാ​ന്തി​നി​വാ​സി​നെ പ്ര​സി​ഡ​ന്‍റാ​ക്കാ​നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സി​ലെ ഇ​രു വി​ഭ​ഗ​ങ്ങ​ളി​ലും തെ​രെ​ഞ്ഞെ​ടു​പ്പി​ന് മു​ന്പു​ണ്ടാ​യ ധാ​ര​ണ. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ പ്ര​വാ​സി​യാ​യ പ്ര​ദീ​പി​നെ പ്ര​സി​ഡ​ന്‍റാ​യി തെ​രെ​ഞ്ഞെ​ടു​ത്തു. കെ​പി​സി​സി സെ​ക്ര​ട്ട​റി മാ​ന്നാ​ർ അ​ബ്ദു​ൾ​ല​ത്തീ​ഫ് അ​ട​ക്ക​മു​ള്ള​വ​ർ സ​തീ​ശ് ശാ​ന്തി​നി​വാ​സ് പ്ര​സി​ഡ​ന്‍റാ​ക​ണ​മെ​ന്ന് വാ​ദി​ച്ചു​വെ​ങ്കി​ലും അ​തി​നു​മു​ന്പേ ത​ന്നെ പ്ര​ദീ​പി​നെ പ്ര​സി​ന്‍റാ​ക്കാ​ൻ പ്ര​ദേ​ശി​ക നേ​താ​ക്ക​ൾ ര​ഹ​സ്യ​ധാ​ര​ണ ഉ​ണ്ടാ​ക്കി. അ​ടു​ത്ത നാ​ളി​ൽ നാ​ട്ടി​ൽ വ​ന്ന​യാ​ളെ പ്ര​സി​ഡ​ന്‍റാ​ക്കി​യ​തി​നെ​തിരേ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ ഗ്രൂ​പ്പ് വ്യ​ത്യാ​സ​മി​ല്ലാ​തെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. മാ​ന്നാ​ർ സ​ർ​വീ​സ് സ​ഹ​ര​ണ ബാ​ങ്ക് തെ​രെ​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം നേ​തൃ​ത്വം ന​ൽ​കി​യ പാ​ന​ൽ വി​ജ​യം നേ​ടി. ഇ​വി​ടെ സി​പി​എം കൂ​ടാ​തെ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും സി​പി​ഐ​യും സി​പി​എം വി​മ​ത​നും മ​ത്സ​ര രം​ഗ​ത്തു​ണ്ട​യി​രു​ന്നു. നി​ലി​വി​ലെ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഹ​രി​കൃ​ഷ​ണ​ൻ, കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും സി​പി​എ​മ്മി​ൽ ചേ​ർ​ന്ന മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ​പി​ള്ള, മാ​ന്നാ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ അ​ബ്ദു​ൾ റ​ഷീ​ദ് എ​ന്നി​വ​രി​ൽ നി​ന്ന് ആ​രെ​യെ​ങ്കി​ലും പ്ര​സി​ഡ​ന്‍റാ​ക്കാ​നാ​ണ് സി​പി​എം മാ​ന്നാ​ർ ഏ​രി​യാ ക​മ്മ​ിറ്റി​യി​ലും ലോ​ക്ക​ൽ ക​മ്മ​ിറ്റി​യി​ലും നി​ർ​ദേ​ശം വ​ന്ന​ത്.
എ​ന്നാ​ൽ പ്ര​സി​ഡ​ന്‍റി​നെ ജി​ല്ലാ ക​മ്മ​ിറ്റി തീ​രു​മാ​നി​ച്ച് ഏ​രി​യാ​ ക​മ്മ​ിറ്റി​യി​ൽ അ​ടി​ച്ചേൽപി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഏ​രി​യാ ക​മ്മ​ിറ്റി യോ​ഗ​ത്തി​ൽ മ​റ്റൊ​രു അം​ഗ​ത്തി​നെ മ​ർ​ദി​ച്ച​തി​നെത്തു​ട​ർ​ന്ന് പാ​ർ​ട്ടി ന​ട​പ​ടി നേ​രി​ട്ട മ​ണി ക​യ്യ​ത്ര​യെ​യാ​ണ് പ്ര​സി​ഡ​ന്‍റാ​യി തീ​രു​മാ​നി​ച്ച​ത്. ഈ ​തീ​രു​മാ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ഏ​രി​യാ ക​മ്മ​ിറ്റി​യിലും ലോ​ക്ക​ൽ ക​മ്മ​ിറ്റി​യി​ലും ഒ​രു വി​ഭാ​ഗം വാ​ദി​ച്ചെങ്കി​ലും മാ​ര​ത്ത​ണ്‍ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ തീ​രു​മാ​നം എ​ല്ലാ​വ​രെ​യും കൊ​ണ്ട് അം​ഗീ​ക​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​സി​ഡ​ന്‍റി​നെചൊ​ല്ലി സി​പി​എ​മ്മി​ൽ വ​ൻ പൊ​ട്ടി​ത്തെ​റി​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.