ദേ​ശീ​യ​പാ​ത​യി​ൽ ര​ണ്ടു വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ 36 പേ​ർ​ക്ക് പ​രി​ക്ക്
Wednesday, August 21, 2019 10:20 PM IST
ആ​ല​പ്പു​ഴ/ അ​ന്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ ക​ള​പ്പു​ര​യി​ലും ക​ള​ർ​കോ​ടു​മു​ണ്ടാ​യ വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ൽ വി​ല്ല​നാ​യ​ത് കെഎ​സ്ആ​ർ​ടി​സി. ക​ള​പ്പു​ര​യി​ൽ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മെ​ങ്കി​ൽ എ​സ്ഡി കോ​ള​ജി​നു സ​മീ​പ​ത്തെ ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്ക് പി​ന്നി​ൽ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ 11.30 നും 12 ​നും ഇ​ട​യി​ലാ​യി​രു​ന്നു അ​പ​ക​ട​ങ്ങ​ൾ. ക​ള​പ്പു​ര ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് ലോ​റി​യി​ലി​ടി​ച്ച് ബ​സി​ലെ 34 യാ​ത്ര​ക്കാ​ർ​ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റു. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ റോ​ഡി​ൽ നി​ന്നും തെ​ന്നി​മാ​റി​യ കെ​എ​സ്ആ​ർ​ടി​സി ലോ​റി​യി​ൽ​ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

കൃ​ത്യം ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം ക​ള​ർ​കോ​ടും സ​മാ​ന അ​പ​ക​ട​മു​ണ്ടാ​യ​ത്. സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ന്നി​ൽ കെഎസ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ഇ​ടി​ച്ചുക​യ​റി ഒ​ട്ടോ മൂ​ന്നി​ലു​ള്ള കെഎസ്ആ​ർ​ടി​സി ബ​സി​ൽ ഇ​ടി​ച്ച് നി​ന്നു. ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ വാ​തി​ൽ വെ​ട്ടി​പ്പൊളി​ച്ചാ​ണ് യാ​ത്ര​ക്കാ​ര​നാ​യ രാ​ജേ​ന്ദ്ര​ൻ, മ​ധു​സൂ​ധ​ൻ ന​ന്പൂ​തി​രി എ​ന്നി വ​രെ പു​റ​ത്തെ​ടു​ത്ത​ത്. ഇ​യാ​ളെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.