ജീ​വ​ൻ​ര​ക്ഷ പ​ഥ​ക് ല​ഭി​ച്ച രാ​ധാ​കൃ​ഷ്ണ​നെ ആ​ദ​രി​ച്ചു
Wednesday, August 21, 2019 10:20 PM IST
എ​ട​ത്വ: കാ​ൽ​വ​ഴു​തി പ​ന്പാ​ന​ദി​യി​ൽ വീ​ണ അ​മ്മ​യേ​യും മ​ക​ളേ​യും ര​ക്ഷ​പെ​ടു​ത്തി​യ ത​ല​വ​ടി മു​രി​ക്കോ​ലി​മു​ട്ട് കു​റ്റി​ത്ത​റ രാ​ധാ​കൃ​ഷ്ണ​നെ മി​സോ​റാം മു​ൻ ഗ​വ​ർ​ണ​ർ ഡോ. ​കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ച്ചു.

ച​ങ്ങ​നാ​ശേ​രി നാ​ലു​കോ​ടി സ്വ​ദേ​ശി സ​തി​ക്കും മ​ക​ൾ രേ​ഷ്മ​യ്ക്കു​മാ​ണ് രാ​ധാ​കൃ​ഷ്ണ​ൻ ര​ക്ഷ​ക​നാ​യ​ത്. സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​യ ത​ല​വ​ടി ക​റ​ത്തേ​രി സു​രേ​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​താ​ണ് സ​തി​യും രേ​ഷ്മ​യും. വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ കാ​ൽ​ക​ഴു​കാ​ൻ മു​രി​ക്കോ​ലി​മു​ട്ട് പ​ന്പാ​ന​ദി​യി​ൽ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​രു​വ​രും.

കാ​ൽ​വ​ഴു​തി വീ​ണ രേ​ഷ്മ​യ്ക്കൊ​പ്പം ര​ക്ഷ​പെ​ടു​ത്താ​നി​റ​ങ്ങി​യ സ​തി​യും ന​ദി​യി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ ഇ​രു​ക​ര​ക​ളും നി​റ​ഞ്ഞൊ​ഴു​കി​യ ന​ദി​യി​ൽ അ​മ്മ​യും മ​ക​ളും കൈ​കാ​ലി​ട്ട് അ​ടി​ക്കു​ന്ന​ത് ക​ണ്ടു​വ​ന്ന തൊ​ഴി​ലാ​ളി​യാ​യ രാ​ധാ​കൃ​ഷ്ണ​ൻ ന​ദി​യി​ലേ​ക്ക് എ​ടു​ത്ത് ചാ​ടി ഇ​രു​വ​രേ​യും ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. രാ​ധാ​കൃ​ഷ്ണ​ന്‍റെ സ​മ​യോ​ജി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യ​താ​ണ് ജീ​വ​ൻ​ര​ക്ഷ പ​ഥ​ക് ല​ഭി​ച്ച​ത്. ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ വാ​ർ​ഡ് അം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, പി.​എ​ൻ. രാ​ജു​ക്കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.