പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി
Wednesday, August 21, 2019 10:20 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ട്ടം ഹോ​ളി​ഫാ​മി​ലി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ന്‍റി​യ​ർ​മാ​ർ​ക്കാ​യി പ​ക​ർ​ച്ച​വ്യാ​ധി​ക​ളാ​യ ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, എ​ച്ച് വണ്‍​ എ​ൻ​ വ​ണ്‍ എ​ന്നീ രോ​ഗ​ങ്ങ​ള​ൾ​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി നടത്തി. നോ​ണ്‍ മെ​ഡി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​ർ ബേ​ബി തോ​മ​സ് നേ​തൃ​ത്വം ന​ൽ​കി.
പ്രി​ൻ​സി​പ്പ​ൽ എ​ൻ.​ജെ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​ധ്യാ​പ​ക​രാ​യ വി.​ജെ. ഡെ​ൽ​സി, രേ​ഖ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.