സം​സ്കാ​രം ഇ​ന്ന്
Wednesday, August 21, 2019 10:20 PM IST
എ​ട​ത്വ: വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച ത​ല​വ​ടി ന​ടു​വി​ലേ​മു​റി കു​റ്റി​ക്കാ​ട്ടു​ചി​റ ച​ന്ദ്ര​ഭ​വ​ന​ത്തി​ൽ കെ.​കെ. ച​ന്ദ്ര​ന്‍റെ (61) സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.
ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 13 ന് ​രാ​വി​ലെ 10.30 നാ​ണ് ച​ന്ദ്ര​ൻ മ​ര​ണ​പ്പെ​ട്ട​ത്. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് അ​ര​യ​റ്റം വെ​ള്ള​ത്തി​ൽ ച​ന്ദ്ര​നെ ചു​മ​ന്ന് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടു​ചി​റ പാ​ല​ത്തി​ൽ എ​ത്തി​ച്ച് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി പ​രു​മ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. വീ​ടി​ന് ചു​റ്റും മു​ട്ടി​നു​മേ​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.
പ​റ​ന്പി​ൽ നി​ന്ന് വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ ബ​ന്ധു​ക്ക​ൾ സം​സ്കാ​ര​ത്തി​നു​ള്ള സ​മ​യം നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ല​ളി​താ​മ​ണി. മ​ക്ക​ൾ: മ​നോ​ജ്, മ​നീ​ഷ്, മ​നു. മ​രു​മ​ക്ക​ൾ: ര​മ്യ (പ​രു​മ​ല), ജ്യോ​തി (മാ​ന്നാ​ർ), ഗീ​തു (ത​ല​വ​ടി).