ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി വി​ള​വെ​ടു​പ്പ് ഉ​ത്സ​വം
Thursday, August 22, 2019 10:09 PM IST
പൂ​ച്ചാ​ക്ക​ൽ: പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്തി​ലെ 46-ാം ന​ന്പ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ലെ ​ഒ​ന്ന​ര ഏ​ക്ക​ർ ത​രി​ശ് പു​ര​യി​ട​ത്തി​ൽ ന​ട​ത്തി​യ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം എ.​എം ആ​രീ​ഫ് എം.​പി ഉ​ദ്്ഘാ​ട​നം ചെ​യ്തു.

പൂ​ർ​ണ​മാ​യി ജൈ​വ​വ​ളം ഉ​പ​യോ​ഗി​ച്ച് കൃ​ഷി​ഭ​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ കൃ​ഷി​യി​ൽ നൂ​റ് മേ​നി വി​ള​വ് ല​ഭി​ച്ചു. ഓ​ണ​ക്കാ​ല​ത്തെ പ​ച്ച​ക്ക​റി ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി എ​ന്ന കൃ​ഷി​വ​കു​പ്പി​ന്‍റെ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ക്യ​ഷി ചെ​യ്ത​ത്. വെ​ണ്ട, വ​ഴു​ത​ന, പ​യ​ർ, പീ​ച്ചി​ങ്ങ, പ​ട​വ​ലം, പ​ച്ച​മു​ള​ക്, ത​ക്കാ​ളി തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​യാ​ണ് സ​മൃ​ദ്ധ​മാ​യി കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. ബാ​ങ്ക് അ​ങ്ക​ണ​ത്തി​ലെ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ ന​ട​ന്ന ഉ​ൽ​ഘാ​ട​ന ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ലാ​ശെ​ൽ​വ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​എ​സ്.​ഷി​ബു ആ​ദ്യ​വി​ല്പ​ന ന​ട​ത്തി.

കൃ​ഷി ഓ​ഫീ​സ​ർ അ​നു.​ആ​ർ.​നാ​യ​ർ വി​ശി​ഷ്ടാ​തി​ഥി ആ​യി​രു​ന്നു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​ജി മു​ര​ളീ​ധ​ര​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി.​ഡി സ​ജീ​വ്, ജ​യ​കു​മാ​ർ കാ​ളി​പ​റ​ന്പ്, പി.​എ.​അ​ന​സ്,പി.​കെ രാ​ജ​ൻ, കെ.​അ​ജ​യ​കു​മാ​ർ, എം. ​എ​ൻ. ജ​യ​ക​ര​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​ലാ ബോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.