ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണം
Thursday, August 22, 2019 10:09 PM IST
ആ​ല​പ്പു​ഴ: ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ക​ണ്‍​സ്യൂ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള സം​സ്ഥാ​ന നേ​തൃ​സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ കു​രു​വി​ള മാ​ത്യൂ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സി​എ​ഫ്കെ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കെ.​ജി. വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ക്ഷ്യ​സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ൽ വീ​ഴ്ച​വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും മാ​യം ക​ല​ർ​ത്തി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും ലൈ​സ​ൻ​സ് അ​ട​ക്കം റ​ദ്ദാ​ക്ക​ണ​മെ​ന്നും അ​വ​ർ സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എം. സെ​യ്ദ്, വി​ജി​ല​ൻ​സ് ചെ​യ​ർ​മാ​ൻ ഹ​ക്കിം മൂ​ഹ​മ്മ​ദ് രാ​ജ, ജോ​സ് ടി. ​പു​തു​ച്ചി​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തു​റ​വൂ​ർ മ​ഹാ​ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം

തു​റ​വൂ​ർ: തു​റ​വൂ​ർ മ​ഹാ​ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​മി രോ​ഹി​ണി സ​ന്ധ്യ വേ​ല ഇ​ന്ന് ന​ട​ക്കും ന​ട​ക്കും. തു​റ​വൂ​ർ അ​ഷ്ട​മി​രോ​ഹി​ണി 5622-ാം ന​ന്പ​ർ​എ​ൻ​എ​ൻ​എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ത്സ​വ ച​ട​ങ്ങു​ക​ൾ. രാ​വി​ലെ 8.30ന് ​ശ്രീ​ബ​ലി, 10ന് ​ശ്രീ​മ​ന്നാ​രാ​യ​ണീ​യ പാ​രാ​യ​ണം, വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ഴ്ച​ശ്രീ​ബ​ലി. രാ​ത്രി 8.30 ന് ​ദീ​പാ​രാ​ധ​ന, ഒ​ന്പ​തി​ന് മേ​ജ​ർ​സെ​റ്റ് ക​ഥ​ക​ളി.​ക​ഥ: ബ​ക​വ​ധം.