അ​ധ്യാ​പ​ക പ​രി​ശീ​ല​നം നാ​ളെ
Thursday, August 22, 2019 10:13 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ൽ സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ജി​ല്ല ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് ന​വം​ബ​ർ മാ​സ​ത്തി​ൽ ന​ട​ക്കും. ഇ​തി​ലേ​ക്ക് പ്രോ​ജ​ക്ടു​ക​ൾ ചെ​യ്യു​ന്ന​തി​ന് കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നാ​യി അ​ധ്യാ​പ​ക​ർ​ക്ക് ന​ൽ​കു​ന്ന ജി​ല്ലാ​ത​ല പ​രി​ശീ​ല​നം 24നു ​രാ​വി​ലെ 9.30 മു​ത​ൽ ആ​ല​പ്പു​ഴ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ജി​ല്ല ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ധ​ന്യ ആ​ർ.​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ൽ പ്രി​ൻ​സി​പ്പ​ൽ സ​യ​ൻ​റ്റി​സ്റ്റ് ഡോ.​പി.​ഹ​രി​നാ​രാ​യ​ണ​ൻ നേ​തൃ​ത്വം ന​ൽ​കും. താ​ത്പ​ര്യ​മു​ള്ള അ​ധ്യാ​പ​ക​ർ എ​ത്ത​ണ​മെ​ന്ന് ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 9447976901.