യു​വാ​ക്ക​ൾ സേ​വ​നം മു​ഖ​മു​ദ്ര​യാ​ക്ക​ണമെന്ന്
Sunday, September 8, 2019 11:11 PM IST
മാ​ന്നാ​ർ: യു​വാ​ക്ക​ൾ സേ​വ​നം മു​ഖ​മു​ദ്ര​യാ​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​ക​ണ​മെ​ന്ന് നി​ര​ണം ഭാ​ദ്രാ​സ​നാ​ധി​പ​നും ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ​റ​ഞ്ഞു.
പ​രു​മ​ല​യി​ൽ ന​ട​ന്ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നി​ര​ണം ഭ​ദ്രാ​സ​ന യു​വ​ജ​ന വാ​രം ഉ​ത്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മെ​ത്രാ​പ്പോ​ലീ​ത്താ.
പ​രു​മ​ല സെ​മ​നാ​രി മാ​നേ​ജ​ർ ഫാ. ​എ.​സി. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജോ​ജി പി. ​തോ​മ​സ്, മ​ത്താ​യി ടി. ​വ​ർ​ഗീ​സ്, ജി​ജോ ഐ​സ​ക്ക്, അ​ജോ ജോ​ണ്‍, റോ​ണി ജേ​ക്ക​ബ്, സ​ഖ​റി​യാ തോ​മ​സ്, ജോ​ജി ജോ​ർ​ജ്, ഷെ​ലി​ക് ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​രാ​ച​ണം 15ന് ​സ​മാ​പി​ക്കും.