മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് ഭ​ര​ണം ത്രി​ശ​ങ്കു​വി​ൽ
Sunday, September 8, 2019 11:11 PM IST
മൂഹമ്മ: സി​പി​എം പ​ഞ്ചാ​യ​ത്ത് അം​ഗം പാ​ർ​ട്ടി​യി​ൽ നി​ന്നും രാ​ജി​വ​ച്ച​തോ​ടെ മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് ഭ​ര​ണം ത്രി​ശ​ങ്കു​വി​ൽ. ആ​കെ​യു​ള്ള 23 സീ​റ്റു​ക​ളി​ൽ എ​ൽ​ഡി​എ​ഫി​ന് 12, കോ​ണ്‍​ഗ്ര​സ് -ഒ​ന്പ​ത്, എ​സ്ഡി​പി​ഐ -ര​ണ്ട് എ​ന്ന​താ​ണ് ക​ക്ഷി​നി​ല. ഏ​ഴാം വാ​ർ​ഡ് അം​ഗം എ​സ്. ന​വാ​സാ​ണ് പാ​ർ​ട്ടി​ക്ക് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​ത്.
എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്വം രാ​ജി​വ​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ നി​ല​വി​ൽ ഭീ​ഷ​ണി ഇ​ല്ലെ​ങ്കി​ലും ഭ​ര​ണ​സ​മി​തി​യു​ടെ പ​ല തീ​രു​മാ​ന​ങ്ങ​ളും പാ​സാ​ക്കാ​ൻ ന​വാ​സി​ന്‍റെ വോ​ട്ടി​ല്ലെ​ങ്കി​ൽ സാ​ധി​ക്കാ​തെ വ​രും. കോ​ണ്‍​ഗ്ര​സും എ​സ്ഡി​പി​ഐ​യും ഒ​രു​മി​ച്ച് എ​തി​ർ​ക്കു​ക​യും ഇ​വ​രെ ന​വാ​സ് പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്താ​ൽ മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് ഭ​ര​ണം വീ​ഴും. അ​തേ​സ​മ​യം .
പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജി​വ​ച്ച​താ​യി പ​റ​യു​ന്ന അം​ഗം അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി സ​സ്പെ​ൻ​ഷ​നി​ൽ ഉ​ള്ള​യാ​ളാ​ണൈ​ന്നും പാ​ർ​ട്ടി വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ പ​ല​പ്പോ​ഴും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും സി​പി​എം നേ​താ​വും മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എം.​എ​സ്. സ​ന്തോ​ഷ് പ​റ​ഞ്ഞു. ഭ​ര​ണ​സ​മി​തി​ക്ക് എ​തി​രാ​യ നി​ല​പാ​ടു​ക​ളാ​ണ് പ​ല​പ്പോ​ഴും സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും പ​റ​ഞ്ഞു.
പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് മ​നഃ​പൂ​ർ​വം ഒ​ഴി​വാ​ക്കി​യും അ​വ​ഗ​ണി​ച്ചും സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വം മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ചാ​ണ് സി​പി​എം പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. ന​വാ​സ് പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജി​വ​ച്ച​താ​യി അ​റി​യി​ച്ച​ത്. ജി​ല്ലാ ക​മ്മി​റ്റി​ക്ക് ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ല​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് രാ​ജി​യെ​ന്നും ഇ​ക്കാ​ര്യം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യും പാ​ർ​ട്ടി അ​നു​ഭാ​വി​യാ​യി തു​ട​രു​മെ​ന്നും ന​വാ​സ് പ​റ​ഞ്ഞു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് അം​ഗ​മാ​ണ് ന​വാ​സ്.