കു​ട്ടി​ക​ളു​ടെ നാ​ട​ക അ​വ​ത​ര​ണോ​ദ്ഘാ​ട​ന​വും വാ​ർ​ഡു​ത​ല സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​വും
Monday, September 9, 2019 10:55 PM IST
ആ​ല​പ്പു​ഴ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150-ാമ​ത് ജന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ശു​ചി​ത്വ​നാ​ട​ക ക്യാ​ന്പി​ന് എ​സ്ഡി​വി ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി.
അ​ബൂ​ബ​ക്ക​ർ കോ​ഴി​ക്കോ​ട് ര​ചി​ച്ച് മ​നോ​ജ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന നാ​ട​കം ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ൾ തോ​റും അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 13, 14, 15 തീ​യ​തി​ക​ളി​ൽ മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ച 20 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ക. തു​ട​ർ​ന്ന് 16 മു​ത​ൽ ന​ഗ​ര​ത്തി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും നാ​ട​ക​വ​ണ്ടി എ​ത്തി നാ​ട​ക​മ​വ​ത​രി​പ്പി​ക്കും.എ​സ്ഡി​വി ഗേ​ൾ​സ് എ​ച്ച്എ​സ്, ല​ജ്ന​ത്തു​ൽ മു​ഹ​മ്മ​ദീ​യ എ​ച്ച്എ​സ്, വ​ട്ട​യാ​ൽ സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്, ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ച്ച്്എ​സ്, തി​രു​വ​ന്പാ​ടി ഗ​വ. യു​പി​എ​സ്, തി​രു​വ​ന്പാ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് എ​ന്നീ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രി​ശീ​ല​ന​ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ സ്കൂ​ൾ ലെ​വ​ൽ ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​വ​രു​ടെ ഇ​ന്‍റ​ർ സ്കൂ​ൾ ക്വി​സ്മ​ത്സ​രം, ശു​ചി​ത്വ പ്ര​തി​ജ്ഞ, ഒ​പ്പു​ശേ​ഖ​ര​ണ​വും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കും. സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, കി​ല, ഐ​ഐ​ടി മും​ബൈ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.
സ്കൂ​ൾ​ത​ല​ത്തി​ൽ ന​ട​ത്തി​യ കാ​ൻ​സാ​ൻ ശു​ചി​ത്വ ക്വി​സി​ന്‍റെ ഇ​ന്‍റ​ർ​സ്കൂ​ൾ​ത​ല മ​ത്സ​രം ഒ​ക്ടോ​ബ​ർ ര​ണ്ടി​നു ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​കെ. പ്ര​ശാ​ന്താ​യി​രി​ക്കും മോ​ഡ​റേ​റ്റ​ർ. ആ​ല​പ്പു​ഴ ന​ഗ​രം സ​ന്പൂ​ർ​ണ ശു​ചി​ത്വ​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന​തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ഒ​ക്ടോ​ബ​ർ ര​ണ്ടി​നു ന​ട​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ലെ അ​യ്യാ​യി​രം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്നു ശു​ചി​ത്വ പ്ര​തി​ജ്ഞ​യെ​ടു​ക്കും. പു​ന്ന​പ്ര ജ്യോ​തി​കു​മാ​ർ ര​ചി​ച്ച് ആ​ല​പ്പി സു​രേ​ഷ് സം​ഗീ​തം ന​ല്കി​യ ശു​ചി​ത്വ​ഗാ​നം എ​ല്ലാ​ വി​ദ്യാ​ർ​ഥി​ക​ളും ഏ​റ്റു​ചൊ​ല്ലും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കി​ല​യു​ടെ പ്ലാ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ജ​യ​രാ​ജ്, റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റു​മാ​രാ​യ ദൃ​ശ്യ, ഗീ​തു, ഐ​ഐ​ടി മും​ബൈ​യി​ൽ നി​ന്നു​ള്ള ജോ​ർ​ജ്, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ രാ​ഗേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.