പൂ​ർ​വ നേ​താ​ക്ക​ളു​ടെ സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും
Monday, September 9, 2019 10:55 PM IST
എ​ട​ത്വ: എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ പൂ​ർ​വ നേ​താ​ക്ക​ളു​ടെ സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും 13 ന് ​രാ​വി​ലെ പ​ത്തു മു​ത​ൽ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഫോ​ർ​മ​ർ യൂ​ണി​യ​ൻ മെം​ബേഴ്​സ് ഫോ​റം എ​ന്ന കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഏ​ക​ദി​ന​സം​ഗ​മം. 1965 മു​ത​ൽ എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ലെ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​നു​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തി​രു​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളു​ടെ പ്ര​ഥ​മ സം​ഗ​മ​ത്തി​നൊ​പ്പം ക​ലാ​ല​യ​ത്തി​ൽ നി​ന്ന് വി​ര​മി​ച്ച അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും. എ​ഫ്്‌യു എം​എ​ഫ്. പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ ശി​വ​പ്ര​സാ​ദ് ക​വി​യൂ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കു​ടും​ബ സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സം​വി​ധാ​യ​ക​ൻ വി​ജി ത​ന്പി​യും, ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം സി​നി​മാ​താ​രം ബാ​ബു ന​ന്പൂ​തി​രി​യും, ലോ​ഗോ പ്ര​കാ​ശ​നം യു. ​പ്ര​തി​ഭ എം​എ​ൽ​എ​യും നി​ർ​വ​ഹി​ക്കും. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ച്ച​ൻ ജോ​സ​ഫ്, മു​ൻ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ചെ​റി​യാ​ൻ ത​ല​ക്കു​ളം, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, ഡോ. ​സാം ക​ട​മ്മ​നി​ട്ട, മു​ൻ അ​ധ്യാ​പ​ക​രാ​യ അ​ന്ത്ര​യോ​സ് ജോ​സ​ഫ്, പ്ര​ഫ. റോ​സ​മ്മ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക് രാ​ജു, മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളാ​യ എ​ൻ. ശ്രീ​നാ​ഥ്, അ​നി​ൽ സി. ​ഇ​ടി​ക്കു​ള, സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ സോ​ണ​ൽ നെ​റോ​ണ, ര​മേ​ഷ്കു​മാ​ർ, എം.​ജെ.​വ​ർ​ഗീ​സ്, ജെ.​ടി. റാം​സെ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.