ആ​ന​പ്ര​ന്പാ​ൽ ജ​ലോ​ത്സ​വം 22 ന്
Monday, September 9, 2019 10:56 PM IST
എ​ട​ത്വ: കു​ട്ട​നാ​ട് സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടാ​മ​ത് ശ്രീ​നാ​രാ​യ​ണ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള ആ​ന​പ്ര​ന്പാ​ൽ ജ​ലോ​ത്സ​വം 22 ന് ​ര​ണ്ടി​ന് ആ​ന​പ്ര​ന്പാ​ൽ ക്ഷേ​ത്ര​ക​ട​വ് ന​ട്ടാ​യ​തി​ൽ ന​ട​ക്കും. പൊ​തു സ​മ്മേ​ള​നം മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ല​ഘോ​ഷ​യാ​ത്ര കൊ​ടി​ക്കുന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
യു. ​പ്ര​തി​ഭ എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ൽ വി​ളം​ബ​ര സ​ന്ദേ​ശം ന​ൽ​കും. കൊ​ച്ചി​ൻ ഷി​പ്​യാ​ർ​ഡ് ഡ​യ​റ​ക്ട​ർ രാ​ധാ​കൃ​ഷ്ണ​മേ​നോ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. സി​നി​മ താ​രം ജ​യ​സൂ​ര്യ മു​ഖ്യാ​തി​ഥി​യാ​കും. വ​ള്ളം​ക​ളി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ കൊ​ച്ച​മ്മ​നം അ​നു​പ​മ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്ന് മു​ത​ൽ 14 വ​രെ ന​ട​ക്കും. 16 ന് ​ക്യാ​പ്റ്റ​ൻ​സ് ക്ലി​നി​ക്. വെ​പ്പ് എ ​ഗ്രേ​ഡ്, ബി ​ഗ്രേ​ഡ്, ഓ​ടി, തെ​ക്ക​നോ​ടി, ചു​രു​ള​ൻ വ​ള്ള​ങ്ങ​ൾ മ​ത്സ​രി​ക്കും. വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര ര​ജി​സ്ട്രേ​ഷ​ൻ 10 മു​ത​ൽ 16 വ​രെ ന​ട​ക്കും. 19 ന് ​ര​ക്ഷാ​ധി​കാ​രി സ​ണ്ണി അ​നു​പ​മ പ​താ​ക ഉ​യ​ർ​ത്തും. 20 ന് ​വി​ള​ന്പ​ര​ഘോ​ഷ​യാ​ത്ര ആ​ന​പ്ര​ന്പാ​ൽ മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് എ​ട​ത്വ, ത​ല​വ​ടി, മു​ട്ടാ​ർ പ​ഞ്ചാ​ത്തു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ആ​ന​പ്ര​ന്പാ​ൽ ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ സ​മാ​പി​ക്കും. 20 ന് ​പാ​ര​ത്തോ​ട് ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​രം സി.​കെ. സ​ദാ​ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക് രാ​ജു സ​മ്മാ​ന ദാ​നം നി​ർ​വ​ഹി​ക്കും. ജ​ലോ​ത്സ​വ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും.
അ​വ​യ​വ ദാ​ന സ​മ്മ​ത പ​ത്രം സ​മ​ർ​പ്പ​ണ യോ​ഗം കു​ട്ട​നാ​ട് സാം​സ്കാ​രി​ക വേ​ദി ചെ​യ​ർ​മാ​ൻ സി.​പി. സൈ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ​ന്ന​ൻ, അ​രു​ണ്‍, കെ.​വി. മോ​ഹ​ന​ൻ, തോ​മ​സു​കു​ട്ടി ചാ​ലി​ങ്ക​ൽ, എം.​ജി. കൊ​ച്ചു​മോ​ൻ, പ്രി​യ അ​രു​ണ്‍ പു​ന്ന​ശ്ശേ​രി, മോ​നി​ച്ച​ൻ, അ​ജ​യ​കു​മാ​ർ ക​രീ​ശേ​രി, സു​നി​ൽ മൂ​ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ ക​ല​ണ്ട​റി​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഹീ​റോ പു​ര​സ്കാ​രം ല​ഭി​ച്ച എ​ട​ത്വ സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി ക​റു​ക​ത്ര​യെ മ​ന്ത്രി ആ​ദ​രി​ക്കു​മെ​ന്ന് ക​ണ്‍​വീ​ന​ർ മ​നോ​ഹ​ര​ൻ വെ​റ്റി​ല​ക​ണ്ടം, കോ-ഓ​ർ​ഡി​നേ​റ്റ​ർ ജി​നു ശാ​സ്താം​പ​റ​ന്പ് എ​ന്നി​വ​ർ അ​റി​യി​ച്ചു.