വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​രം: കീ​ഴ്‌വന്മ​ിഴി​യും പൂ​വ​ത്തൂ​ർ കി​ഴ​ക്കും വി​ജ​യി​ക​ൾ
Tuesday, September 10, 2019 11:11 PM IST
ചെ​ങ്ങ​ന്നൂ​ർ: 13 ന് ​ഇ​റ​പ്പു​ഴ നെ​ട്ടാ​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ത​യം ജ​ലോ​ൽ​സ​വ​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ കീ​ഴ്‌‌വന്മ​ിഴി പ​ള്ളി​യോ​ട​ക്ക​ര​യും ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ പൂ​വ​ത്തൂ​ർ കി​ഴ​ക്കും വി​ജ​യി​ക​ളാ​യി. ര​ണ്ടാം സ്ഥാ​നം സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പൂ​വ​ത്തൂർ പ​ടി​ഞ്ഞാ​റും, മൂ​ന്നാം സ്ഥാ​നം മു​ണ്ട​ൻ​കാ​വ് ക​ര​യും ക​ര​സ്ഥ​മാ​ക്കി.
മ​ത്സ​ര​ത്തി​ൽ പ​ത്തോ​ളം പ​ള്ളി​യോ​ട​ക്ക​ര ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​ഷി​ബു​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു.
ജ​ലോ​ത്സ​വ സ​മി​തി ചെ​യ​ർ​മാ​ൻ എം.​വി.​ഗോ​പ​കു​മാ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ക​ണ്‍​വീ​ന​ർ അ​ജി ആ​ർ.​നാ​യ​ർ, ജോ. ​ക​ണ്‍​വീ​ന​ർ മു​രു​ക​ൻ, കെ.​ജി. ജ​യ​കൃ​ഷ്ണ​ൻ, പ​ത്മ​കു​മാ​ർ, ഉ​ണ്ണി വേ​ഴ​പ്പ​റ​ന്പി​ൽ, ഗീ​താ​കൃ​ഷ്ണ​ൻ, വി​നീ​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.