ആ​ൾ​ത്താമ​സ​മി​ല്ലാ​ത്ത വീ​ടി​ന്‍റെ വേ​ലി​യും ഗേ​റ്റും സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ക​ർ​ത്തു
Tuesday, September 10, 2019 11:12 PM IST
നെ​ടു​മു​ടി: ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലെ വേ​ലി​യും ഗേ​റ്റും സാ​മൂ​ഹി​ക വി​രു​ദ്ധ​ർ പൊ​ളി​ച്ചു​മാ​റ്റി. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് 15 -ാം വാ​ർ​ഡ് പ​ഴ​യ​ക​രി​ച്ചി​റ വീ​ട്ടി​ൽ പി.​വി. ലൈ​ജു​മോ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി സാ​മൂ​ഹി​ക വി​രു​ദ്ധ​ർ പു​ര​യി​ട​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വേ​ലി​യും ഗേ​റ്റും പൊ​ളി​ച്ചു​മാ​റ്റി​യ​ത്. നെ​ടു​മു​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.