അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം
Tuesday, September 10, 2019 11:12 PM IST
മാ​ന്നാ​ർ: ജ​ന​സം​സ്കൃ​തി​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റാ​യ എം. ​ദേ​വ​രാ​ജ​ൻ​നാ​യ​രു​ടെ അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും ഓ​ണാ​ഘോ​ഷ​വും ന​ട​ത്തി. നാ​യ​ർ സ​മാ​ജം ഹൈ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ച്ചു. തോ​ട്ട​ത്തി​ലേ​ത്ത് രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി.
മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ആ​ദ​രി​ക്ക​ലും സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ജ​ന​സം​സ്കൃ​തി അ​വാ​ർ​ഡ് ര​മേ​ശ് ചെ​ന്നി​ത്ത​ല പി. ​വി​ശ്വം​ഭ​ര​പ്പ​ണി​ക്ക​ർ​ക്ക് ന​ൽ​കി. വി​വി​ധ ത​ല​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ ജി. ​മ​ധു വ​ട​ശേ​രി​ൽ, ഹൃ​സ്വ ച​ല​ചി​ത്ര സം​വി​ധാ​യ​ക​ൻ പ്ര​ണ​വ് മ​ണി​ക്കു​ട്ട​ൻ, ച​ല​ചി​ത്ര ന​ടി ആ​ർ​ഷ ബൈ​ജു എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പി.​എ​ൻ. ശെ​ൽ​വ​രാ​ജ​ൻ, എ​ൽ.​പി. സ​ത്യ​പ്ര​കാ​ശ്, പ്ര​മോ​ദ് ക​ണ്ണാ​ടി​ശേ​രി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.