കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നുപേ​ർ​ക്ക് പ​രി​ക്ക്
Friday, September 13, 2019 10:33 PM IST
ഹ​രി​പ്പാ​ട്: കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നുപേ​ർ​ക്ക് പ​രി​ക്ക്. ര​ണ്ടു​പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. പി​ക്ക​പ്പി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വാ​ഹ​നം വെ​ട്ടിപ്പൊളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.
ര​ക്ഷ​ക​രാ​യി എ​ത്തി​യ ഫ​യ​ർ​മാ​നും പ​രി​ക്കേ​റ്റു. ദേ​ശീ​യ പാ​ത​യി​ൽ ക​രു​വാ​റ്റ ക​ന്നു​കാ​ലി പാ​ല​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.45ന് ​ആ​യി​രു​ന്നു സം​ഭ​വം. കാ​യം​കു​ള​ത്ത് നി​ന്ന് ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​യ ഇ​യോ​ണ്‍ കാ​റും തൃ​ശൂ​രി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.
കാ​ർ യാ​ത്രി​ക​രാ​യ കോ​ട്ട​യം താ​ഴ​കം ക​ല്ലൂ​പ​റ​ന്പി​ൽ ഉ​ണ്ണി​രാ​ജ (50) ഭാ​ര്യ രേ​ണു (45) പി​ക്ക​പ്പ് വാ​ൻ ഡൈ​വ​ർ തൃ​ശൂ​ർ കോ​ട്ട​പ്പ​ടി വാ​ഴ​പ്പ​ള്ളി റോ​യി ഡോ​മ​നി​ക്ക് (42) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഉ​ണ്ണി​രാ​ജ​യെ​യും രേ​ണു​വി​നേ​യും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച ശേ​ഷം തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പി​ക്ക​പ്പി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന റോ​യി ഡോ​മ​നി​ക്കി​നെ ഹ​രി​പ്പാ​ട് നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന വാ​ഹ​നം വെ​ട്ടി പൊ​ളി​ച്ചാ​ണ് ഒ​രു മ​ണി​ക്കി​ന് ശേ​ഷം പു​റ​ത്തെ​ടു​ത്ത​ത്. കാ​ലി​ന് ഗു​രു​ത​ര പ​രി​ക്ക് പ​റ്റി​യ റോ​യി ഡോ​മ​നി​ക്ക് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​ൻ ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ പ​രു​ക്കേ​റ്റ അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​ത്തി​ലെ ഡ്രൈ​വ​ർ പ​ല്ല​ന സ്വ​ദേ​ശി അ​ഭി​ലാ​ഷി​നെ ഹ​രി​പ്പാ​ട് താ​ലു​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്ര​ഥ​മ ശ്രു​ശൂ​ഷ ന​ൽ​കി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.