ധ​ർ​മാ​ന​ന്ദ ഗു​രു​കു​ല​ത്തി​ൽ ച​ത​യം തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Friday, September 13, 2019 10:33 PM IST
മാ​വേ​ലി​ക്ക​ര: ചെ​റു​കോ​ൽ ഈ​ഴ​ക്ക​ട​വ് ശ്രീ​നാ​രാ​യ​ണ ഗു​രു ധ​ർ​മാ​ന​ന്ദ ഗു​രു​കു​ല​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ 165-ാമ​ത് ച​ത​യം തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം മാ​വേ​ലി​ക്ക​ര എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റും സ്പൈ​സ​സ് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​നു​മാ​യ സു​ഭാ​ഷ് വാ​സു ഉ​ദ്ഘാ​ട​നം ചെ​യ്തു. ധ​ർ​മാ​ന​ന്ദ ഗു​രു​കു​ല സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ.​ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ത്യ​ൻ കു​റി​ച്ചി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗു​രു​കു​ല ആ​ചാ​ര്യ​ൻ ഗം​ഗാ​ധ​ര​ൻ സ്വാ​മി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സ​മി​തി സെ​ക്ര​ട്ട​റി ബി.​ബാ​ബു സ്വാ​ഗ​ത​വും ഗു​രു​കു​ല ആ​ചാ​ര്യ​ൻ എ​ൻ.​സു​ന്ദ​രേ​ശ​ൻ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് സ​മൂ​ഹ​സ​ദ്യ, ദീ​പാ​രാ​ധ​ന, പ​താ​ക താ​ഴ്ത്ത​ൽ എ​ന്നി​വ ന​ട​ന്നു.