യു​വ​ജ​ന സെ​മി​നാ​ർ
Saturday, September 14, 2019 10:43 PM IST
ചേ​ർ​ത്ത​ല: ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി ഫാ​മി​ലി യൂ​ണി​റ്റു​ക​ളി​ലെ യു​വ​ജ​ന സെ​മി​നാ​ർ ഇ​ന്ന് ന​ട​ക്കും. ത​ങ്കി ജൂ​ബി​ലി മേ​മ്മോ​റി​യ​ൽ പാ​രി​ഷ് ഹാ​ളി​ൽ രാ​വി​ലെ പ​ത്തി​ന് വി​കാ​രി ഫാ. ​തോ​മ​സ് പ​ന​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ട​വ​ക ശു​ശ്രൂ​ഷാ സ​മി​തി ക​ണ്‍​വീ​ന​ർ പി.​എ​ഫ്. ജോ​ർ​ജ്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വ​ർ​ധി​ച്ചു വ​രു​ന്ന മൊ​ബൈ​ൽ ദുരു​പ​യോ​ഗത്തെക്കുറിച്ച് കേ​ര​ള പോ​ലീ​സ് സൈ​ബ​ർ സെ​ൽ ഇ​ൻ​സ്പെ​ക്ട​ർ സി. ​വേ​ണു​ഗോ​പാ​ലും, ല​ഹ​രി വി​മു​ക്ത ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സു​ധീ​ഷ് വാ​ര​നാ​ടും ന​യി​ക്കും. തു​ട​ർ​ന്ന് വി​നോ​ദ, കാ​യി​ക പ​രി​പാ​ടി​ക​ളും ന​ട​ക്കും.