മാ​വേ​ലി​ക്ക​ര ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ളം മു​ട​ങ്ങി​യി​ട്ടു ദി​വ​സ​ങ്ങ​ൾ
Saturday, September 14, 2019 10:43 PM IST
മാ​വേ​ലി​ക്ക​ര: ഓ​ണ​ക്കാ​ല​ത്തു ന​ഗ​ര​വാ​സി​ക​ളു​ടെ വെ​ള്ളം കു​ടി മു​ട്ടി​ച്ചു വാ​ട്ട​ർ അ​ഥോ​റി​റ്റി. ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് വ​ള​പ്പി​ൽ പൈ​പ്പ് പൊ​ട്ടി​യ​തി​നെത്തു​ട​ർ​ന്നാ​ണു തി​രു​വോ​ണം മു​ത​ൽ മൂ​ന്നു ദി​വ​സ​മാ​യി ന​ഗ​ര​ത്തി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണം മു​ട​ങ്ങി​യ​ത്. പൊ​ട്ടി​യ പൈ​പ്പ് ഇ​ന്ന് ശ​രി​യാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​ത്തോ​ള​മാ​യി ജ​ല അ​ഥോ​റി​റ്റി വ​ള​പ്പി​ലെ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പു​തി​യ​കാ​വ് റോ​ഡി​ലെ ഓ​ട​യി​ലേ​ക്ക് ഒ​ഴു​കു​ക​യാ​ണ്.

പൈ​പ്പ് പൊ​ട്ടി​യ​തു ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ അ​തൊ​ക്കെ ഓ​ണം ക​ഴി​ഞ്ഞ് ശ​രി​യാ​ക്കി​ത്ത​രാം എ​ന്നാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്. എ​പ്പോ​ൾ ശ​രി​യാ​കു​മെ​ന്ന ചോ​ദ്യ​ത്തി​നു കൃ​ത്യ​മാ​യ മ​റു​പ​ടി പോ​ലും അ​ധി​കൃ​ത​ർ​ക്കി​ല്ല. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ മൂ​ലം ജ​ല​വി​ത​ര​ണം ര​ണ്ടു ദി​വ​സം ത​ട​സ​പ്പെ​ടു​മെ​ന്ന സ​ന്ദേ​ശം ചി​ല വാ​ട്ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തല്ലാ​തെ ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പ് പോ​ലും അ​ധി​കൃ​ത​ർ ന​ൽ​കി​യി​ട്ടി​ല്ല.