വോ​ട്ടി​ന്‍റെ അം​ഗ​ബ​ലം നോ​ക്കി​യ​ല്ല സാ​ന്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള
Saturday, September 14, 2019 10:44 PM IST
ആ​ല​പ്പു​ഴ: എ​തി​ർ​പ്പു​ക​ൾ ഉ​ണ്ടാ​യി​ട്ടും വോ​ട്ടി​ന്‍റെ അം​ഗ ബ​ലം നോ​ക്കി​യ​ല്ല കേ​ന്ദ്ര​സ​ർ​ക്കാ​ർ 10 ശ​ത​മാ​നം സാ​ന്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള പ​റ​ഞ്ഞു. യോ​ഗ​ക്ഷേ​മ സ​ഭ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ശ്മീ​ർ വി​ഷ​യ​ത്തി​ലും സം​വ​ര​ണ​കാ​ര്യ​ത്തി​ലും കേ​ന്ദ്രം ഇ​പ്പോ​ൾ ഉ​റ​ച്ച നി​ല​പാ​ട് സ്വീ​ക​രി​ച്ചു. ഇ​ന്നെ​ല്ലാ​വ​രും ക​ണ​ക്കു​പ​റ​ഞ്ഞ് അ​വ​കാ​ശ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും വാ​ങ്ങു​ന്പോ​ൾ സ​മു​ഹ​മാ​റ്റ​ത്തി​ന് വേ​ണ്ടി കൈ​യി​ലു​ള്ള​ത് എ​ല്ലാം കൊ​ടു​ത്ത ച​രി​ത്ര​മാ​ണ് ന​ന്പൂ​തി​രി​മാർ​ക്കു​ള്ള​ത്. സം​ഘ​ടി​ത ശ​ക്തി​യാ​യി നി​ന്നാ​ൽ മാ​ത്ര​മേ നി​ല​വി​ലു​ള്ള അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ച്ച് നി​ല​നി​ർ​ത്താ​നും കൂ​ടു​ത​ൽ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നും ക​ഴി​യൂ.

കൃ​ഷി​ക​ളി​ൽ നി​ന്നു​ള്ള വ​രു​മാ​നം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വാ​സി​കു​ളു​ടെ വ​രു​മാ​ന​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ സാ​ന്പ​ത്തി​ക സ്ഥി​തി ക​ട​ന്നു പോ​കു​ന്ന​ത്. മെ​ഡി​സി​ൻ, ശാ​സ്ത്ര​രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ വം​ശ​രി​ൽ 70ശ​ത​മാ​ന​വും ബ്രാ​ഹ്മ​ണ​രാ​ണ്. പൂ​ജാ ജോ​ലി​യി​ൽ കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ക്കു​മെ​ങ്കി​ലും പ്ര​വാ​സി മേ​ഖ​ല​യി​ലും കൂ​ടു​ത​ൽ പേ​ർ ജോ​ലി​ചെ​യ്യാ​ൻ താ​ല്പ​ര്യം കാ​ണി​ക്ക​ണ​മെ​ന്നും ശ്രീ​ധ​ര​ൻ പി​ള്ള പ​റ​ഞ്ഞു.
വി​ദ്യാ​നി​ധി പു​ര​സ്കാ​ര ദാ​ന​വും അ​ദ്ദേ​ഹം ന​ട​ത്തി.

യോ​ഗ​ക്ഷേ​മ സ​ഭ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്വ​ർ​ണ​ത്ത് നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നോ​ർ​ക്കാ റൂ​ട്ട് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് കെ. ​ഹ​രി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ.​കെ. നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, വൈ​കു​ണ്ഠം ഗോ​വി​ന്ദ​ൻ ന​ന്പൂ​തി​രി, ഇ.​വി. വാ​മ​ന​ൻ ന​ന്പൂ​തി​രി, വി​ഷ്ണു ന​ന്പൂ​തി​രി, കെ.​എ​ൻ. ശ്രീ​ഹ​രി, ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി, ടി.​സി. ശം​ഭു ന​ന്പൂ​തി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.