ക​ലു​ങ്ക് നി​ർ​മാ​ണം വൈ​കു​ന്നു: പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ
Sunday, September 15, 2019 10:40 PM IST
ചെ​ങ്ങ​ന്നൂ​ർ: ചെ​റി​യ​നാ​ട് ആ​ല​പ്പാ​ട്ട് അ​ച്ച​ൻ​കോ​വി​ൽ കൊ​ല്ല​ക​ട​വ് റോ​ഡി​ലെ ചി​റ്റേ​ത്ത്പ​ടി ക​ലു​ങ്ക് നി​ർ​മാ​ണം വൈ​കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ. പ​ഞ്ചാ​യ​ത്തി​ന്‍റെ 14-ാം വാ​ർ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് ക​ലു​ങ്ക് നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. ഏ​പ്രി​ലി​ൽ ആ​ദ്യ​മോ​ടെ ആ​രം​ഭി​ച്ച റോ​ഡ് പ​ണി അ​ഞ്ചു​മാ​സ​മാ​യി​ട്ടും പൂ​ർ​ത്തീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല. ഇ​തു​മൂ​ലം തേ​വ​ര​ക്കു​ളം പു​ലി​മു​ഖം ഒ​ഴു​ക്കു​തോ​ടി​ന്‍റെ നീ​രൊ​ഴു​ക്കും ത​ട​സ​പ്പെ​ട്ടു.

ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ര​വ​ധി സ്കൂ​ളി​ലേ​യ്ക്കു​ള്ള കു​ട്ടി​ക​ൾ എ​സ്എ​ൻ കോ​ള​ജ്, സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ സ്കൂ​ൾ​ബ​സു​ക​ൾ​ക്കും മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും പോ​കു​വാ​ൻ ഇ​പ്പോ​ൾ സാ​ധി​ക്കു​ന്നി​ല്ല. മാ​ത്ര​മ​ല്ല

ചെ​റി​യ​നാ​ട് ബാ​ല​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​മ​ട​ക്കം നി​ര​വ​ധി ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പോ​ലും ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​രും വി​ശ്വാ​സി​ക​ളും ഈ ​വ​ഴി​യെ ആ​ണ്ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ൽ പെ​ട്ട ഈ ​റോ​ഡി​നോ​ട് ചേ​ർ​ന്ന് മ​റ്റ് മൂ​ന്നു​റോ​ഡു​ക​ളാ​ണ് ചേ​രു​ന്ന​ത്.

ചെ​റി​യ​നാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കു​ന്ന എ​ളു​പ്പ​മാ​ർ​ഗം കൂ​ടി​യാ​ണി​ത്. ഈ ​ദു​രി​ത​ത്തി​ന് എ​ത്ര​യും വേ​ഗം പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.