പ​ന്ത്ര​ണ്ടു​കാ​ര​നെ ക​ബ​ളി​പ്പി​ച്ച്് ക​ട​യി​ൽനി​ന്നും മൊ​ബൈ​ൽ ഫോ​ണ്‍ ക​വ​ർ​ന്നെ​ന്ന് പ​രാ​തി
Sunday, September 15, 2019 10:42 PM IST
മ​ങ്കൊ​ന്പ്്: പ​ന്ത്ര​ണ്ടു വ​യ​സു​കാ​ര​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ചു വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ണ്‍ ക​വ​ർ​ന്ന​താ​യി പ​രാ​തി. മ​ങ്കൊ​ന്പ് തെ​ക്കേ​ക്ക​ര കെഎ​സ്എ​ഫ്ഇ ഓ​ഫീ​സി​നു സ​മീ​പ​ത്തു ഹാ​ർ​ഡ്‌വെ​യ​ർ വ്യാ​പാ​രി​യാ​യ സോ​മ​രാ​ജ​ന്‍റെ ഫോ​ണാ​ണ് ന​ഷ്ട​മാ​യ​ത്. സം​ഭ​വ​ത്തെ​പ്പ​റ്റി സോ​മ​രാ​ജ​ൻ പ​റ​യു​ന്ന​തി​ങ്ങ​നെ: രാ​വി​ലെ ഒ​ൻപ​ത​ര​യോ​ടെ ത​ന്‍റെ 12 വ​യ​സു​ള്ള മ​ക​നെ ക​ട ഏ​ല്പി​ച്ച​ശേ​ഷം സോ​മ​രാ​ജ​ൻ പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി വീ​ട്ടി​ലേ​ക്കു പോ​യി. ഈ ​സ​മ​യം ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് സ​മീ​പ​ത്തെ ഭ​ദ്ര സ്റ്റോ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ​ത്തി സി​ഗ​ര​റ്റ് വാ​ങ്ങി വ​ലി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ക​ട​യ്്ക്കു​ള്ളി​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രു​ന്നു.
സി​ഗ​ര​റ്റ് ന​ൽ​കി​യ​ശേ​ഷം സ​മീ​പ​ത്തെ ഭ​ദ്ര സ്റ്റോ​ഴ്സ് ഉ​ട​മ ക​ട​യു​ടെ ഷ​ട്ട​ർ താ​ഴ്ത്തി. താ​ൻ ഇ​പ്പോ​ൾ വ​രു​മെ​ന്നും, ആ​രെ​ങ്കി​ലും വ​ന്നാ​ൽ സാ​ധ​ന​ങ്ങ​ൾ എ​ടു​ത്തു കൊ​ടു​ക്ക​ണ​മെ​ന്നും കു​ട്ടി​യോ​ട് പ​റ​ഞ്ഞ ശേ​ഷം ഇ​ദ്ദേ​ഹം പു​റ​ത്തേ​ക്കു പോ​യി. ഈ ​സ​മ​യം ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് കു​ട്ടി​യോ​ട് സ​മീ​പ​ത്തെ ക​ട​യി​ൽ നി​ന്നും പ​ഴം എ​ടു​ത്തു ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ടി സ​മീ​പ​ത്തെ ക​ട​യ്ക്കു​ള്ളി​ൽ നി​ന്നും പ​ഴം എ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ പ​ഴം വേ​ണ്ടെ​ന്നു പ​റ​ഞ്ഞ ശേ​ഷം ഇ​യാ​ൾ ബൈ​ക്കി​ൽ ക​യ​റി പോ​യി. തി​രി​കെ ത​ന്‍റെ ക​ട​യി​ലെ​ത്തി​യ​പ്പോ​ൾ ഫോ​ണ്‍ ന​ഷ്ട​മാ​യെ​ന്നു മ​ന​സി​ലാ​ക്കി​യ കു​ട്ടി അ​ച്ഛ​നെ വി​വ​രം അ​റി​യി​ച്ചു. വി​വി​ര​മ​റി​ഞ്ഞെ​ത്തി​യ സോ​മ​രാ​ജ​ൻ റോ​ഡി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.
ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും ജീ​ൻ​സും ടീ​ഷ​ർ​ട്ടും ധ​രി​ച്ച യു​വാ​വ് ക​ട​യ്ക്കു​ള്ളി​ലേ​ക്കു ക​യ​റു​ന്ന​തും തി​രി​കെ​യെ​ത്തി ബൈ​ക്കി​ൽ ക​യ​റി ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​യ്ക്കു ഓ​ടി​ച്ചു പോ​കു​ന്ന​തും ക​ണ്ടു. സോ​മ​രാ​ജ​ൻ പു​ളി​ങ്കു​ന്ന് പോ​ലീ​സി​ലും സൈ​ബ​ർ സെ​ല്ലി​ലും പ​രാ​തി ന​ൽ​കി.