ധ​ന​സ​ഹാ​യ വി​ത​ര​ണം നടത്തി
Sunday, September 15, 2019 10:42 PM IST
ആ​ല​പ്പു​ഴ: മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ഉ​ൾ​പ്പെ​ടു​ന്ന മ​ല​ബാ​ർ ഗ്രൂ​പ്പി​ന്‍റെ സേ​വ​ന വി​ഭാ​ഗ​മാ​യ മ​ല​ബാ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​എം​സി​എ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഭ​വ​ന​ര​ഹി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ​ത്തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ആ​ല​പ്പു​ഴ ഷോ​റൂം ഹെ​ഡ് വി.​വി. അ​ബ്ദു​ൽ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ർ​ധ​ന​ർ​ക്കു​ള്ള വി​വാ​ഹ ധ​ന​സ​ഹാ​യ​ത്തി​ന്‍റെ വി​ത​ര​ണം ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ തോ​മ​സ് ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള മു​ഖ്യാ​തി​ഥി​യാ​യി.
മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് പെ​രി​ന്ത​ൽ​മ​ണ്ണ ഷോ​റൂം ഹെ​ഡ് എ.​റ്റി. അ​ബ്ദു​ൽ നാ​സ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ജി. ​ചി​ത്ര, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ൻ, എ​സ്എ​ൻ​ഡി​പി അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.. പ്രേ​മാ​ന​ന്ദ​ൻ, ബേ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ആ​ല​പ്പു​ഴ ഷോ​റൂം അ​സി​സ്റ്റ​ന്‍റ് ഹെ​ഡ് സു​ഭാ​ഷ് ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ഗ​ണേ​ഷ്കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.