മ​ര​ണ​ത്തി​ലും ര​ണ്ടു​പേ​ർ​ക്ക് കാ​ഴ്ച ന​ൽ​കി വ​ത്സ​മ്മ യാ​ത്ര​യാ​യി
Sunday, September 15, 2019 10:42 PM IST
ച​ന്പ​ക്കു​ളം: മ​ര​ണ​ത്തി​ലും ര​ണ്ടു​പേ​ർ​ക്ക് കാ​ഴ്ച​യു​ടെ ലോ​കം ന​ല്കി​യാ​ണ് വ​ത്സ​മ്മ വി​ട​വാ​ങ്ങി​യ​ത്. ഈ​രേ​ശേ​രി​യി​ൽ ജോ​സ​ഫ് ചാ​ക്കോ​യു​ടെ ഭാ​ര്യ വ​ത്സ​മ്മ (63) ഡ​ൽ​ഹി​യി​ലെ മ​കന്‍റെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു മ​രി​ച്ച​ത്. പ​രേ​ത​യു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം മ​ര​ണം സ്ഥി​രീ​ക​രി​ച്ച ഡ​ൽ​ഹി ദീ​ൻ​ദ​യാ​ൽ ആ​ശു​പ​ത്രി​യി​ൽ ദി​ല്ലി എ​യിം​സി​ലെ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണു​ക​ൾ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ച​ന്പ​ക്കു​ളം ദീ​പി​ക ഏ​ജ​ന്‍റാ​യി​രു​ന്ന വ​ർ​ഗീ​സ് ചാ​ക്കോ​യു​ടെ (ജോ​യി​ച്ച​ൻ) സ​ഹോ​ദ​ര ഭാ​ര്യ​യാ​ണ് തൃ​ക്കോ​ടി​ത്താ​നം ക​ണ്ട​ത്തി​ൽ പ​റ​ന്പ് കു​ടും​ന്പാം​ഗ​മാ​യ പ​രേ​ത.
സം​സ്കാ​രം ഇ​ന്ന് 10.30ന് ​ച​ന്പ​ക്കു​ളം സെ​ന്‍റ്് മേ​രീ​സ് ബ​സ​ലി​ക്ക​യി​ൽ ന​ട​ത്തും. ദി​ല്ലി​യി​ൽ ന​ഴ്സാ​യ മ​ക​ൻ ജോ​ബി​നും ജോ​സ്നി​യു​മാ​ണ് മ​ക്ക​ൾ.