ബോ​ണ​സ് ഉ​ട​ന്പ​ടി​യി​ൽ ന​ട​പ​ടി വേ​ണ​മെ​ന്ന് ഫാ​ർ​മ​സി​സ്റ്റ് കൂ​ട്ടാ​യ്മ
Monday, September 16, 2019 10:34 PM IST
ചാ​രും​മൂ​ട്: ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ല​യി​ലെ തൊ​ഴി​ലു​ട​മ​ക​ളും സ്വ​കാ​ര്യ ഫാ​ർ​മ​സി​സ്റ്റ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്നു​ണ്ടാ​ക്കി​യ ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ ബോ​ണ​സ് ഒ​ത്തു​തീ​ർ​പ്പ് വ്യ​വ​സ്ഥ അ​ട്ടി​മ​റി​ച്ച ഒ​രു വി​ഭാ​ഗം ഷോ​പ്പു​ട​മ​ക​ളു​ടെ നീ​ക്ക​ത്തി​ൽ കാ​യം​കു​ളം മേ​ഖ​ല ഫാ​ർ​മ​സി​സ്റ്റ് കൂ​ട്ടാ​യ്മ പ്ര​തി​ഷേ​ധി​ച്ചു.
ഈ ​വ​ർ​ഷം 15 ശ​ത​മാ​നം ബോ​ണ​സ് ന​ൽ​ക​ണ​മെ​ന്ന് വ്യ​വ​സ്ഥ​യു​ണ്ടാ​യി​രി​ക്കെ മു​ൻ വ​ർ​ഷ​ത്തി​ൽ കി​ട്ടി​ക്കൊ​ണ്ടി​രു​ന്ന 14 ശ​ത​മാ​നം പോ​ലും പ​ല ഉ​ട​മ​ക​ളും ഓ​ണ​ക്കാ​ല​ത്ത് ഫാ​ർ​മ​സി​സ്റ്റു​ക​ൾ​ക്കു ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ഫാ​ർ​മ​സി​സ്റ്റ് കൂ​ട്ടാ​യ്മ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം സ​മ​രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. യോ​ഗം കാ​യം​കു​ളം ഫാ​ർ​മ​സി​സ്റ്റ് കൂ​ട്ടാ​യ്മ ക​ണ്‍​വീ​ന​ർ സി. ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എ​സ്. സ​വി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​അ​ജി​ത് കു​മാ​ർ, എ​സ്. അ​ബ്ദു​ൽ സ​ലിം, എ​സ്. അ​രോ​മ, നി​ഷ ഇ. ​കു​ട്ടി, റെ​ഞ്ചി ക​റ്റാ​നം, ശ്രീ​ക​ല, ബി​പി​ൻ ജോ​സ​ഫ്, ഫി​ദ, കോ​ശി ചാ​രും​മൂ​ട്, ഷെ​റീ​ന അ​നീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.