പ​ട്ട​ണ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​നി ക്ഷീ​ര ഗ്രാ​മം
Tuesday, September 17, 2019 10:37 PM IST
ചേ​ർ​ത്ത​ല: പ​ട്ട​ണ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ക്ഷീ​ര ഗ്രാ​മ​മാ​യി പ്ര​ഖ്യാ​പി​ച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ച പ​ത്തു ക്ഷീ​ര​ഗ്രാ​മ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് പ​ട്ട​ണ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ടം പി​ടി​ച്ച​ത്. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ പ​ട്ട​ണ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് മാ​ത്ര​മാ​യി അ​ന്പ​തു ല​ക്ഷം രൂ​പ​യോ​ളം ല​ഭി​ക്കും.
പ​ദ്ധ​തി​യി​ലൂ​ടെ ര​ണ്ടു പ​ശു യൂ​ണി​റ്റ്, അ​ഞ്ച് പ​ശു യൂ​ണി​റ്റ്, കോ​ബോ​സി​റ്റ് ഡ​യ​റി യൂ​ണി​റ്റ്, ശാ​സ്ത്രീ​യ കാ​ലി​ത്തൊ​ഴു​ത്ത് നി​ർ​മാ​ണം, അ​വ​ശ്യാ​ധി​ഷ്ഠി​ത ധ​ന​സ​ഹാ​യം, ക​റ​വ​യ​ന്ത്രം, മി​ന​റ​ൽ മി​ക്സ്ച്ച​ർ എ​ന്നി​ങ്ങ​നെ വി​വി​ധ പ​ദ്ധ​തി​ക​ൾ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കും.
പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ പ്ര​തി​ദി​നം 2500 ലി​റ്റ​ർ പാ​ൽ ഉ​ത്​പാദ​നം വ​ർ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ അ​പേ​ക്ഷാഫോ​മു​ക​ൾ പ​ട്ട​ണ​ക്കാ​ട് ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സി​ലും പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലു​ള്ള ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലൂ​ടെ​യും ല​ഭി​ക്കു​ന്ന​താ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ഈ ​മാ​സം 30ന​കം തു​റ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ അ​റി​യി​ച്ചു.