ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തെ ചൊ​ല്ലി ത​ർ​ക്കം തു​ട​രു​ന്നു
Tuesday, September 17, 2019 10:37 PM IST
ആ​ല​പ്പു​ഴ: രാ​ജി നി​ർ​ദേ​ശ​ത്തി​നി​ട​യി​ലും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം തു​ട​രു​ന്നു. രാ​ജി സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം പ​റ​യു​ന്പോ​ഴും തീ​രു​മാ​ന​മാ​യി​ല്ലെ​ന്നാ​ണ് നി​ല​വി​ലെ ചെ​യ​ർ​മാ​ന്‍റെ പ​ക്ഷം. നി​ല​വി​ലെ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് ഇ​ന്ന​ലെ സ്ഥാ​ന​മൊ​ഴി​യ​ണ​മെ​ന്നാ​യി​രു​ന്നു ഡി​സി​സി​യു​ടെ നി​ർ​ദേ​ശം. തോ​മ​സ് ജോ​സ​ഫ് സ്ഥാ​ന​മൊ​ഴി​ഞ്ഞാ​ൽ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും. ആ​ക്ടിം​ഗ് ചെ​യ​ർ​മാ​നാ​യി വൈ​സ് ചെ​യ​ർ​പേഴ്സ​ണ്‍ സി. ​ജ്യോ​തി​മോ​ൾ വ​രും. ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി​യാ​യി പാ​ർ​ട്ടി ത​ന്നെ​യാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കാ​നാ​വു​മെ​ന്നും ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ പ​റ​യു​ന്നു.
അ​തേ​സ​മ​യം 21 പാ​ർ​ട്ടി കൗ​ണ്‍​സി​ല​ർ​മാ​രി​ൽ നാ​ലു പേ​രൊ​ഴി​കെ മ​റ്റെ​ല്ലാ​വ​രും തോ​മ​സ് ജോ​സ​ഫി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്. പാ​ർ​ട്ടി നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ചാ​ൽ തോ​മ​സ് ജോ​സ​ഫ് സ്ഥാ​ന​മൊ​ഴി​യും. അ​വ​സാ​ന ര​ണ്ടു വ​ർ​ഷം ചെ​യ​ർ​മാ​ൻ സ്ഥാ​നം കു​തി​ര​പ്പ​ന്തി വാ​ർ​ഡ് കൗ​ണ്‍​സി​ല​റും യു​ഡി​എ​ഫ് ന​ഗ​ര​സ​ഭ പാ​ർ​ട്ടി ചെ​യ​ർ​മാ​നു​മാ​യ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​നു ന​ൽ​കാ​മെ​ന്ന ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചെ​യ​ർ​മാ​ൻ സ്ഥാ​നം മാ​റാ​നു​ള്ള തീ​രു​മാ​നം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഒ​ക്ടോ​ബ​ർ ര​ണ്ടി​നു ന​ട​ക്കു​ന്ന ന​ഗ​ര​സ​ഭ ശ​താ​ബ്ദി മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം രാ​ജി വ​ച്ചാ​ൽ മ​തി​യെ​ന്ന​താ​യി​രു​ന്നു തോ​മ​സ് ജോ​സ​ഫി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ വാ​ദം.
രാ​ജി സം​ബ​ന്ധി​ച്ച ഡി​സി​സി​യി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശം വൈ​കി​യ​തി​നെ തു​ട​ർ​ന്ന് കൗ​ണ്‍​സി​ല​ർ സ്ഥാ​ന​വും പാ​ർ​ട്ടി അം​ഗ​ത്വ​വും ഒ​ഴി​യു​മെ​ന്ന് ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പാ​ർ​ട്ടി നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് യു​ഡി​എ​ഫ് ന​ഗ​ര​സ​ഭ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ സ്ഥാ​ന​വും കോ​ണ്‍​ഗ്ര​സ് സൗ​ത്ത് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും കു​ഞ്ഞു​മോ​ൻ ഒ​ഴി​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ രാ​ജി വൈ​കു​ന്ന​ത് ത​ർ​ക്കം രൂ​ക്ഷ​മാ​ക്കി. രാ​ജി​ക്കു​ള്ള സ​മ്മ​ർ​ദം ഏ​റി​യ​തോ​ടെ സ്ഥാ​നം ഒ​ഴി​യാ​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.