വെ​ട്ടി​ക്കോ​ട് ആ​യി​ല്യം എ​ഴു​ന്ന​ള്ള​ത്ത് 25ന്
Wednesday, September 18, 2019 10:39 PM IST
ചാ​രും​മൂ​ട്: ആ​ദി​മൂ​ലം വെ​ട്ടി​ക്കോ​ട് നാ​ഗ​രാ​ജ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ ആ​യി​ല്യ മ​ഹോ​ത്സ​വ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. 25നാ​ണ് ആ​യി​ല്യ മ​ഹോ​ത്സ​വം. ക​ന്നി​മാ​സ​ത്തി​ലെ ആ​യി​ല്യ​മാ​ണ് വെ​ട്ടി​ക്കോ​ട് ക്ഷേ​ത്ര​ത്തി​ൽ ആ​ഘോ​ഷി​ക്കു​ന്ന​ത്. കേ​ര​ള സൃ​ഷ്ടി​ക്കു​ശേ​ഷം പ​ര​ശു​രാ​മ​ൻ ആ​ദ്യ​മാ​യി നാ​ഗ​രാ​ജ​പ്ര​തി​ഷ്ഠ ന​ട​ത്തി​യ ക്ഷേ​ത്ര​മാ​ണ് വെ​ട്ടി​ക്കോ​ട് നാ​ഗ​രാ​ജ​സ്വാ​മി ക്ഷേ​ത്ര​മെ​ന്നാ​ണ് ഐ​തി​ഹ്യം. 24 ന് ​വൈ​കു​ന്നേ​രം ആ​റി​ന് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ പൂ​യം തൊ​ഴ​ൽ, ദീ​പാ​രാ​ധ​ന, രാ​ത്രി ഒ​ന്പ​തി​ന് ക​ഥ​ക​ളി എ​ന്നി​വ ന​ട​ക്കും.

25 ന് ​ആ​യി​ല്യം മ​ഹോ​ത്സ​വ​ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നി​ന് പ​ള്ളി​യു​ണ​ർ​ത്ത​ൽ, നി​ർ​മാ​ല്യ ദ​ർ​ശ​നം, 7.30 മു​ത​ൽ സോ​പാ​ന​സം​ഗീ​തം, വൈ​കു​ന്നേ​രം മൂ​ന്നി​ന് ഭ​ക്തി നി​ർ​ഭ​ര​മാ​യ ആ​യി​ല്യം എ​ഴു​ന്ന​ള്ള​ത്ത്. രാ​ത്രി ഏ​ഴി​ന്് സ​ർ​പ​ബ​ലി എ​ന്നി​വ​യും ന​ട​ക്കും. 26 ന് ​രാ​വി​ലെ ഇ​ള​നീ​ർ അ​ഭി​ഷേ​ക​ത്തോ​ടെ ആ​യി​ല്യം ഉ​ത്സ​വ​ച്ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും.